Breaking News

Trending right now:
Description
 
Dec 09, 2012

അനീഷാ ജോയി `മിസ്‌ എത്‌നിക്‌ അയര്‍ലണ്ട്‌'

image അയര്‍ലണ്ടില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ മലയാളി മുന്‍പന്തിയില്‍. യുസിഡി കോളജ്‌ വിദ്യാര്‍ഥിനി അനീഷാ ജോയിയാണ്‌ `മിസ്‌ എത്‌നിക്‌ അയര്‍ലണ്ട്‌' 2013 സ്വന്തമാക്കിയത്‌. ഡബ്‌ളിന്‍ ഫിന്‍ ഗ്‌ളാസ്‌ സെണ്ട്‌ മാര്‍ഗരറ്റ്‌ റോഡില്‍ താമസിക്കുന്ന തൊടുപുഴ കോടിക്കുളം സ്വദേശി ജോയി.കെ.ആന്റണി-ജെസി ജോയി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്‌. 

യുണൈറ്റഡ്‌ യൂത്ത്‌ ഓഫ്‌ അയര്‍ലണ്ട്‌ സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തിലാണ്‌ അനീഷാ ഫസ്റ്റ്‌ റണ്ണര്‍ അപ്പ്‌ ആയത്‌. ഇഫ്രാ അഹമ്മദിന്റെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള ലൈംഗീക അതിക്രമങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ മത്സരം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം പേരില്‍ നിന്നാണ്‌ ഓഡീഷന്‍ റൗണ്ടിലലൂടെ 18 പേരെ ഫൈനലിലേയ്‌ക്ക്‌ തെരഞ്ഞെടുത്തത്‌. 

നവംബര്‍ 25-ന്‌ ഡബ്‌ളിന്‍ കോളജ്‌ ഗ്രീനിലുള്ള ദ്‌ വെസ്റ്റിന്‍ ഹോട്ടലില്‍ 300 ലധികം പ്രമുഖരടങ്ങുന്ന സദസില്‍ വച്ചാണ്‌ മിസ്‌ എത്‌നിക്‌ അയര്‍ലണ്ടായി ഇറാനില്‍ നിന്നുള്ള ഷീലന്‍ യൂസേഫിസാദേയും, ഫസ്റ്റ്‌ റണ്ണര്‍ അപ്പായി അനീഷാ ജോയിയേയും, സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായി ഐറീഷുകാരിയായ ഇഫ്രാ ഒബ്രെയ്‌നേയും വിജയികളായി പ്രഖ്യാപിച്ചത്‌. ട്രഡീഷണല്‍ റൗണ്ടില്‍ ഇന്ത്യയുടെ തനത്‌ വേഷമായ സാരി ധരിച്ച്‌ അനീഷാ റാമ്പില്‍ എത്തിയത്‌. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക്‌ ഉരുളയ്‌ക്കുപ്പേരി എന്ന കണക്കെയായിരുന്നു മറുപടി. 

2006-ല്‍ അയര്‍ലണ്ടിലെത്തിയ ശേഷം സെക്കണ്ടറി ലെവലും, തേര്‍ഡ്‌ ലെവലും ബ്യൂമോണ്ട്‌ മേഴ്‌സി കോളജിലാണ്‌ പൂര്‍ത്തിയാക്കിയത്‌. യുസിഡി കോളജില്‍ സൈക്കാട്രിക്‌ നഴ്‌സിംഗ്‌ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്‌.