Breaking News

Trending right now:
Description
 
Apr 11, 2015

മന്ത്രി ജയലക്ഷ്‌മിയുടെ വരന്‍ ബിജെപിക്കാരന്‍, ഏഴു വര്‍ഷം മുമ്പ്‌ ഉറപ്പിച്ച വിവാഹം വൈകാന്‍ കാരണം രാഷ്ട്രീയം

image
ഏഴു വര്‍ഷം മുമ്പ്‌ കര്‍ഷകനും രാഷ്ട്രീയക്കാരനുമായ അനില്‍കുമാറിന്റെ മണവാട്ടിയായി മാറേണ്ടിയിരുന്നു മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം താമസിച്ചത്‌ രാഷ്ട്രീയ കാരണങ്ങളാല്‍. ജയലക്ഷ്‌മിയുപ്രതിശ്രുത വരനായ അനില്‍ കുമാറിന്‌ ബിജെപി ആര്‍എസ്‌ എസ്‌ ബന്ധമുള്ളതിനാലാണ്‌ വിവാഹം നീണ്ടതെന്ന്‌ പറയപ്പെടുന്നു. ജയലക്ഷ്‌മി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്‌ അംഗമായി പ്രവൃത്തിക്കുമ്പോള്‍ തന്നെ അനില്‍ കുമാറുമായുള്ള വിവാഹം നിശ്ചയിച്ചതാണ്‌. 

എന്നാല്‍ 34-ാം വയസ്സില്‍ രാഷ്ട്രീയം വൈരം മറന്ന്‌ ജയലക്ഷ്‌മി വിവാഹം ചെയ്യുന്നത്‌ വേണമെങ്കില്‍ രാഷ്ട്രീയ ഭാവി വേണ്ടെന്നു വയ്‌ക്കാമെന്ന തീരുമാനത്തിലാണ്‌ കോണ്‍ഗ്രസുകാര്‍ പ്രത്യക്ഷത്തില്‍ അനില്‍കുമാറിനെ വിവാഹം കഴിക്കുന്നതിനോടു എതിര്‍പ്പു പ്രകടിപ്പിക്കുന്നില്ലെങ്കിലും ചില സംശങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ത്തുന്നുണ്ട്‌. 
ബിജെപി നേതാവും കര്‍ഷക മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയുമായ പള്ളിയറ രാമന്റെ സഹോദരിയുടെ മകളുടെ മകനാണ്‌ അനില്‍കുമാര്‍. പള്ളിയറ രാമന്റെ സ്വാധീനത്തിലാണ്‌ അനില്‍കുമാര്‍ ബിജെപിക്കാരന്‍ ആകുന്നത്‌. 30 ഏക്കറോളം സ്ഥലത്ത്‌ കൃഷി ചെയ്യുന്ന അനില്‍ കുമാര്‍ നല്ലയൊരു കര്‍ഷകന്‍ കൂടിയാണ്‌. ജയലക്ഷ്‌മിയുടെ ആവശ്യപ്രകാരം കാത്തിരിക്കാന്‍ തയാറായ അനില്‍കുമാറിനോട്‌ ഇനിയും കാത്തിരിക്കാന്‍ പറയുന്നത്‌ യുക്തിയല്ലെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. ഈ മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞിട്ടു കല്യാണം മതിയെന്നായിരുന്നു കോണ്‍ഗ്രസുകാരുടെ മൊത്തം അഭിപ്രായം. എന്നാല്‍ തനിക്ക്‌ വയസ്‌ 34 ആയെന്നു ജയലക്ഷ്‌മി ഓര്‍മ്മപ്പെടുത്തിയതോടെയാണ്‌ കല്യാണത്തിന്‌ മുഖ്യമന്ത്രി സമ്മതെ മൂളിയത്‌. മെയ്‌ പത്തിന്‌ നടക്കുന്ന കല്യാണത്തിന്‌ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും. 
ആദിവാസി സമൂഹത്തില്‍ നിന്ന്‌ കേരള മന്ത്രി സഭയില്‍ ആദ്യമായി മന്ത്രിയായി എത്തുന്ന വ്യക്തിയാണ്‌ ജയലക്ഷ്‌മി. 

വയനാട്ടില്‍ നൂറോളം കുറിച്യതറവാടുകളില്‍ 56 എണ്ണം മാത്രമാണ്‌ ഇനിയും അവശേഷിച്ചിട്ടുള്ളത്‌. ജയലക്ഷ്‌മിയുടെ അച്ഛന്‍ കുഞ്ഞാമന്റെ സഹോദരി ലീലയുടെ പുത്രനാണ്‌ അനില്‍ കുമാര്‍
പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്തിട്ടുള്ള കുറിച്യ തറവാട്ടിലെ പിന്മുറക്കാരാണ്‌ പാലോട്ടുകാര്‍.