Breaking News

Trending right now:
Description
 
Apr 11, 2015

മന്ത്രി ജയലക്ഷ്‌മിയുടെ വിവാഹം അടുത്തമാസം

image മന്ത്രി പി.കെ. ജയലക്ഷ്‌മി വിവാഹിതയാകുന്നു. മാനന്തവാടിയിലെ മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട്‌ വീട്ടില്‍വച്ച മേയ്‌ 10നാണ്‌ താലികെട്ട്‌.കമ്പളക്കാട്‌ ചെറുവടി തറവാട്ടിലെ പരേതനായ അണ്ണയുടെയും കുംഭയുടെയും മകന്‍ അനില്‍കുമാറാണ്‌ വരന്‍. കേരള മന്ത്രിസഭയിലെ ഏക വനിതാ അംഗമാണ്‌ വിജയലക്ഷ്‌മി. ഏറെ മുമ്പേ ഉറപ്പിച്ചുവച്ചതാണ്‌ വിവാഹം. ഇനിയും നീട്ടേണ്ടതില്ലെന്നാണ്‌ ഇരുവീട്ടുകാരുടെയും തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ തുടങ്ങിയതാണ്‌ ഈ വിവാഹാലോചന. മന്ത്രിയായതോടെയാണ്‌ വിവാഹം നീട്ടിവയ്‌ക്കുകയായിരുന്നുവെന്ന്‌ ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു. നിശ്ചയം കഴിഞ്ഞ്‌ എല്ലാവരെയും അറിയ്‌ക്കാമെന്നാണ്‌ നിശ്ചയിച്ചിരുന്നെങ്കിലും കുടുംബവുമായി ബന്ധപ്പെട്ടവരാണ്‌ ഇക്കാര്യം പുറത്തുവിട്ടതെന്നും മന്ത്രി പറഞ്ഞു.