Breaking News

Trending right now:
Description
 
Sep 21, 2012

ലണ്ടനില്‍ 16 ഇന്ത്യാക്കര്‍ അറസ്റ്റില്‍; നാടുകടത്താന്‍ നടപടി

image ലണ്ടന്‍: പശ്ചിമ ലണ്ടനില്‍ അനധികൃത കുടിയേറ്റക്കാരായ 16 ഇന്ത്യാക്കാര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ അറസ്‌റ്റിലായി. ഹണ്‍സ്‌ ലോ പാലത്തിന്റെ അടിയില്‍ അന്തിയുറങ്ങുന്ന ഭവനരഹിതര്‍ക്കായി നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌. എല്ലാവരും പുരുഷന്മാരാണ്‌. അറസ്റ്റിലായവരെ നാടുകടത്താനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. വ്യാജ കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ഊര്‍ജിതമായതോടൊപ്പം അവരെ ജോലിക്കെടുത്ത സ്ഥാപനങ്ങളുടെ മേല്‍ കനത്ത പിഴ ഈടാക്കുന്നുമുണ്ട്‌. ഒരു തൊഴിലാളിക്കു 10000 പൗണ്ട്‌ എന്ന തോതിലാണ്‌ പിഴ. വേണ്ടത്ര രേഖകളില്ലാതെ തങ്ങുകയും പടിയിലാവുകയും ചെയ്‌തവരുടെ എണ്ണം അഞ്ചുമാസത്തിനുള്ളില്‍ രണ്ടായിരം പേരാണ്‌. ഇവരെയൊക്കെയും തിരിച്ചയച്ചു. വ്യാജകുടിയേറ്റക്കാര്‍ക്കെതിരെ അടുത്തിടെയാണ്‌ തിരച്ചില്‍ ശക്തമാക്കിയിട്ടുള്ളത്‌.