Breaking News

Trending right now:
Description
 
Apr 10, 2015

നാമം വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 19-ന്‌

രാജശ്രീ പിന്റോ
image ന്യൂജഴ്‌സിയിലെ മലയാളി അസോസിയേഷന്റെ നാമം വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 19 ഞായറാഴ്‌ച ഹേര്‍ബര്‍ട്ട്‌ ഹ്യൂവര്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.
(HEBERT HOOVER MIDDLE SCHOOL
174 JACKSON AVE
EDISON
NEW JERSY -08837)
ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വൈസ്‌ പ്രസിഡന്റ്‌ വിനീത നായര്‍ പറഞ്ഞു.

ന്യൂജഴ്‌സിയിലെ പ്രമുഖ കലാവിദ്യാലയങ്ങളായ സ്വരലയ, അരോഹാന മ്യൂസിക്‌ & ആര്‍ട്‌സ്‌ നൃത്ത വിദ്യാലയങ്ങളായ ശിഷ്യ സ്‌കൂള്‍ ഓഫ്‌ പെര്‍ഫോര്‍മിംഗ്‌ ആര്‍ട്‌സ്‌, സൗപര്‍ണ്ണിക ഡാന്‍സ്‌ അക്കാഡമി, ശിവജ്യോതി ഡാന്‍സ്‌ അക്കാഡമി, നൃത്ത്യ മാധവി സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌, അംബിക രാമന്‍ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ അക്കാഡമി, അപൂര്‍വ്വ നൂപുര എന്നിവര്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത സംഗീത പരിപാടിയാണ്‌ വിഷു പരിപാടികളുടെ മുഖ്യ ആകര്‍ഷണമെന്ന്‌ സെക്രട്ടറിയും മുഖ്യസംഘാടകയുമായ മാലിനി നായര്‍ പറഞ്ഞു.

പാശ്ചാത്യ മണ്ണില്‍ നാളുകളായി കലാരൂപങ്ങളെ വളര്‍ത്തുന്ന കലാ അദ്ധ്യാപകരെ പൊതു ചടങ്ങില്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്‌ പറഞ്ഞ സ്ഥാപക നേതാവും ചെയര്‍മാനുമായ മാധവന്‍ ബി നായര്‍ വിഷുവിന്‌ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ മലയാളി സമൂഹത്തിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍ ന്യൂജഴ്‌സി നാട്യസംഗമം നൃത്തരൂപം അവതരിപ്പിക്കും.

ആഘോഷങ്ങള്‍ ടിക്കറ്റ്‌ വച്ച്‌ നിയന്ത്രിക്കും. ടിക്കറ്റുകള്‍ക്ക്‌ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.