Breaking News

Trending right now:
Description
 
Apr 10, 2015

ടയോട്ട എറ്റിയോസ്‌ മോട്ടോര്‍ റേയ്‌സിംഗിന്‌ ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു

image മൂന്നാമത്‌ എറ്റിയോസ്‌ മോട്ടോര്‍ റേയ്‌സിംഗിനായുള്ള ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടിയായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.toyotaetiosmotorracing.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന്‌ ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. പതിനഞ്ചു മുതല്‍ 28 വയസ്‌ വരെയുള്ളവര്‍ക്കും 29 വയസ്‌ മുതല്‍ മുകളിലേയ്‌ക്കുമുള്ളവര്‍ക്കും പങ്കെടുക്കാം. മുന്‍കാല റേയ്‌സിംഗ്‌ പരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും.

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ ആദ്യ റൗണ്ടിനുശേഷം മേയില്‍ നടക്കുന്ന ഗോ-കാര്‍ട്ടിംഗ്‌ റൗണ്ടിലൂടെ ഓണ്‍ ഗ്രൗണ്ട്‌ ഡ്രൈവര്‍ തെരഞ്ഞെടുപ്പ്‌ നടക്കും. കോയമ്പത്തൂരിലെ കരി മോട്ടോര്‍ സ്‌പീഡ്‌വേയിലെ എറ്റിയോസ്‌ മോട്ടോര്‍ റേയ്‌സിംഗ്‌ കാറിലാണ്‌ അവസാന തെരഞ്ഞെടുപ്പ്‌. മുന്‍കാല എറ്റിയോസ്‌ മോട്ടോര്‍ റേയ്‌സിംഗ്‌ പരിചയമുള്ളവര്‍ക്ക്‌ നേരിട്ട്‌ ഫൈനല്‍ സെലക്ഷന്‍ റൗണ്ടിലേയ്‌ക്ക്‌ പ്രവേശനം ലഭിക്കും. ഡ്രൈവിംഗ്‌ പരിചയം, ശാരീരികക്ഷമത, ലാപ്‌ടൈമിംഗുകളിലെ സ്ഥിരത എന്നിവയാണ്‌ പ്രധാനമായും പരിശോധിക്കുക.

ആറു തവണ ഐഎന്‍ആര്‍സി മോട്ടോര്‍ റാലി ചാംപ്യനും ഒരു തവണ ഫോര്‍മുല 3 (ഇന്ത്യ) ചാമ്പ്യനും വിദഗ്‌ധ ഡ്രൈവറുമായ എന്‍. ലീലാകൃഷ്‌ണനാണ്‌ ഗോ-കാര്‍ട്ടിംഗ്‌ റൗണ്ടിലേയ്‌ക്ക്‌ തെരഞ്ഞെടുപ്പു നടത്തുക. കൂടാതെ മോട്ടോര്‍സ്‌പോര്‍ട്ട്‌ രംഗത്തെ മറ്റു വിദഗ്‌ധര്‍ അതിഥികളായി തെരഞ്ഞെടുപ്പിനെത്തും.