Breaking News

Trending right now:
Description
 
Apr 10, 2015

സിഡ്‌നി മലയാളി റോമന്‍ കാത്തലിക്‌ കമ്യൂണിറ്റി ഈസ്‌റ്റര്‍ ആചരിച്ചു

image സിഡ്‌നി: മലയാളി റോമന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ വിശുദ്ധ ആഴ്‌ച ആചരണം സ്‌ട്രാറ്റ്‌ ഫീല്‍ഡ്‌ സെന്റ്‌ മാര്‍ത്താസ്‌ ചര്‍ച്ചില്‍ഓശാനയില്‍ തുടങ്ങി ഈസ്റ്റര്‍ കുര്‍ബാനയോടുകൂടി സമാപിച്ചു.

ഓശാന ഞായറാഴ്‌ച സിഡ്‌നി മലയാളി റോമന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ചാപ്ലെയിന്‍ ഫാ. ജോര്‍ജ്‌ കോലോത്ത്‌ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കം കുറിച്ചു. പെസഹാ വ്യാഴാഴ്‌ച ഫാ. ആന്‍ഡ്രു കാര്‍മികത്വം വഹിച്ചു. അന്ത്യഅത്താഴ വിരുന്നില്‍ വിശ്വാസികളുടെ പാദങ്ങള്‍ കഴുകിയും പെസഹ അപ്പംമുറിച്ചും പെസഹ അനുസ്‌മരിച്ചു.

ദുഃഖവെള്ളിയും ഈസ്റ്റര്‍ ദിവസവും ഫാ. സാലസ്‌ കാര്‍മികത്വം വഹിച്ചു. പീഡാനുഭവ ചരിത്രവും കുരിശാരാധനയും ശ്ലീഹാപാദയും കൈയ്‌പുനീര്‍ കുടിക്കലും ദുഃഖവെള്ളിയുടെ പ്രത്യേകതയായിരുന്നു.

ഈസ്റ്റര്‍ പാതിരാകുര്‍ബാനയില്‍ നവവെളിച്ചമേന്തി ദേവാലയ പ്രവേശനവും ക്രിസ്‌തുവിന്റെ ഉത്ഥാനവും വിശ്വാസികള്‍ അനുസ്‌മരിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ്‌ ഡോ. സൂസപാക്യം വിശ്വാസികള്‍ക്കു വീഡിയോ കോള്‍ വഴി ഈസ്റ്റര്‍ സന്ദേശം നല്‍കി.