Breaking News

Trending right now:
Description
 
Apr 09, 2015

ആഷ്‌ഫോര്‍ഡില്‍ മാര്‍ത്താണ്‌ഢം രൂപതാ അധ്യക്ഷന്‍ ഈസ്റ്റര്‍ കുര്‍ബാന അര്‍പ്പിച്ചു

Johnson Ashford
image സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ മിഷന്റെ ആഭിമുഖ്യത്തില്‍ ആഷ്‌ഫോര്‍ഡ്‌ സെന്റ്‌ തെരേസാസ്‌ പള്ളിയില്‍ ഈസ്റ്റര്‍ ആചരിച്ചു. മാര്‍ത്താണ്‌ഢം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ വിന്‍സന്‍റ്‌ മാര്‍ പൗലോസ്‌ മുഖ്യ കാര്‍മ്മികനും ഫാ. ഡാനിയേല്‍ കുളങ്ങര സഹകാര്‍മ്മികനും ആയിരുന്നു. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കാനും മനസ്സുകളില്‍ നവീകരണം ഉണ്ടാക്കി സമൂഹത്തില്‍ നന്മയുടെ ഭാഗമാകാനും അഭിവന്ദ്യ പിതാവ്‌ ആഹ്വാനം ചെയ്‌തു. 

തുടര്‍ന്ന്‌ സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ മിഷന്റെ മൂന്നാമത്‌ വാര്‍ഷിക സമ്മേളനം അഭിവന്ദ്യ വിന്‍സന്‍റ്‌ മാര്‍ പൗലോസ്‌ ഉത്‌ഘാടനം ചെയ്‌തു. ഫാ. ഡാനിയേല്‍ കുളങ്ങര സ്വാഗതം ആശംസിച്ചു. ട്രീസ സുബിന്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്‌ മിഴിവേകി. ഉണ്ടായിരുന്നു. തുടര്‍ന്ന്‌ അഭിവന്ദ്യ പിതാവ്‌ വിദ്യാരംഭം പകര്‍ന്നു നല്‍കി. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.