Breaking News

Trending right now:
Description
 
Apr 09, 2015

യു എന്‍എയുടെ ആവശ്യത്തെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍, നഴ്‌സുമാര്‍ ഗത്യന്തരമില്ലാതെ കൂട്ടത്തോടെ മടങ്ങുന്നു

image അന്യനാട്ടില്‍ ജീവന്‍ ത്രാസില്‍ തുങ്ങിയപ്പോള്‍ ഒരു കച്ചിത്തുരുമ്പുപ്പോലെ ജന്മനാട്ടിലെ ജീവന്റെ പച്ചപ്പിലേയ്‌ക്ക്‌ മടങ്ങിയെത്തിയ നഴ്‌സുമാര്‍ വീണ്ടും യുദ്ധഭൂമിയിലേക്ക്‌ തിരിച്ചു മടങ്ങുന്നു. ജീവിക്കാന മറ്റൊരു മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണ്‌ ആ മടക്കം. ഇറാക്ക്‌ ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന്‌ പാലായനം ചെയ്‌തു ജന്മ നാട്ടിലെത്തിയവരാണ്‌ കടക്കെണി കാരണം വീണ്ടും യുദ്ധ ഭൂമിയിലേക്ക്‌ മടങ്ങുന്നത്‌. 

സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പിടിപ്പു കേടാണ്‌ നഴ്‌സുമാരുടെ ജീവിതത്തെ ദുരിതത്തില്‍ ആഴ്‌ത്തുന്നതെന്ന്‌ യുണെറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ കുറ്റപ്പെട്ടുത്തുന്നു.

കാരണം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന്‌ ഒഴിവുകളും നേഴ്‌സുമാരുടെ ക്ഷാമവും നേരിടുന്നുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ അതാത്‌ രാജ്യങ്ങളെ സമീപിച്ചു നയതന്ത്ര തലത്തില്‍ ഇടപെട്ടാല്‍ മാത്രമേ ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക്‌ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയൂ. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നഴ്‌സിംഗ്‌ സംഘടനയായ യു എന്‍ എയുടെ ആവശ്യത്തോടു മുഖം തിരിഞ്ഞു നില്‍ക്കുകയാണ്‌. 
ലിബിയ, ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ നഴ്‌സുമാര്‍ മടങ്ങിയെത്തിയപ്പോള്‍ വിവിധ ആശുപത്രികള്‍ ജോലി വാഗ്‌ദാനവുമായി രംഗത്ത്‌ എത്തി. എന്നാല്‍ വാഗ്‌ദാനം ചെയ്‌ത ശമ്പള തുക വായ്‌പ ഗഡുക്കള്‍ അടയ്‌ക്കാന്‍ പോലും തികയാത്തതെന്നു നഴ്‌സുമാര്‍ പറയുന്നു. അതിനാലാണ്‌ പലരും ജീവന്‍ പണയം വച്ചു യുദ്ധഭൂമിയിലേക്ക്‌ മടങ്ങുന്നത്‌. കടവും പ്രാരാബ്ധവും പേറി അന്യ നാട്ടില്‍ അധ്വാനിക്കാന്‍ പോകുന്ന നഴ്‌സുമാരോടു കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടി ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട്‌. സ്വന്തം ഉത്തരവാദിത്വത്തിലാണ്‌ ഇവര്‍ ഈ രാജ്യങ്ങളിലേയ്‌ക്ക്‌ പോകുന്നതെന്നു എഴുതി വാങ്ങിക്കുന്നുണ്ട്‌. അതോ
ടെ വിദേശത്ത്‌ ഇന്ത്യന്‍ പൗരന്മാര്‍ അപകടത്തില്‍ പെട്ടാല്‍ തീര്‍ന്നു സര്‍ക്കാരിന്റെ ഉത്തരവാദിത്വം.