Breaking News

Trending right now:
Description
 
Apr 09, 2015

വിവാന്ത ബൈ താജ്‌ മലബാറിന്‌ ഇന്ത്യയിലെ മികച്ച ലക്ഷ്വറി റിസോട്ടിനുള്ള അവാര്‍ഡ്‌

image താജ്‌ഗ്രൂപ്പിന്റെ കൊച്ചിയിലെ പഞ്ചനക്ഷത്ര റിസോട്ടായ വിവാന്ത ബൈ താജ്‌ മലബാറിന്‌ 2014-15 വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി റിസോട്ടിനുള്ള ഹോട്ടല്‍ ബില്‍ഡ്‌ അവാര്‍ഡ്‌. ഗുര്‍ഗാവോണില്‍ നടന്ന മൂന്നാമത്‌ വാര്‍ഷിക ഹോട്ടല്‍ ബില്‍ഡ്‌ അവാര്‍ഡ്‌ ചടങ്ങില്‍ വച്ച്‌ വിവാന്ത ബൈ താജ്‌ മലബാറിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.

കൊച്ചിന്‍ ഹാര്‍ബറിന്റെ മനോഹാരിതയ്‌ക്ക്‌ അരിക്‌പറ്റി വെല്ലിംഗ്‌ഡണ്‍ ഐലന്റിലാണ്‌ വിവാന്ത ബൈ താജ്‌ മലബാര്‍ സ്ഥിതിചെയ്യുന്നത്‌. പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിംങും ചാള്‍സ്‌ രാജകുമാരനും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ക്ക്‌ വിവാന്ത ബൈ താജ്‌ മലബാര്‍ ആതിഥ്യമരുളിയിട്ടുണ്ട