Breaking News

Trending right now:
Description
 
Apr 09, 2015

കുട്ടനാട്ടിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കിഡ്‌സ് 'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനം

image ആലപ്പുഴ: കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-യുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെയും ആലപ്പുഴ പട്ടണത്തിലെയും കര-ജല മാര്‍ഗ യാത്രാപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ 'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനം സഘടിപ്പിക്കും. ഹോട്ടല്‍ സിസിര്‍ പാലസില്‍ 2015 ഏപ്രില്‍ 11-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബഌക് പ്രോസിക്യൂട്ടര്‍ ആര്‍.സനല്‍ കുമാര്‍ ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിക്കും. കോഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ വിഷയം അവതരിപ്പിക്കും. കെ.എസ്.ആര്‍.ടി.സി സിഎംഡി ആന്റണി ചാക്കോ, കെ.എസ്.ഡബ്ല്യു.ടി.ഡി ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. പി.ഡി.ജോസഫ് ചര്‍ച്ച ക്രോഡീകരിക്കും. സെക്രട്ടറി ഫാ.ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ സ്വാഗതവും ട്രഷറര്‍ അഡ്വ. പ്രദീപ് കൂട്ടാല നന്ദിയും പറയും. യാത്രാപ്രശ്‌നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കുകയും അവയ്ക്ക് ചര്‍ച്ചയിലൂടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ബസ്, ബോട്ട് യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ നിര്‍ദേശങ്ങളും ശേഖരിച്ച ശേഷം തയാറാക്കിയിട്ടുള്ള ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ചര്‍ച്ച. രണ്ടു ഗതാഗത മാര്‍ഗങ്ങള്‍ക്കും ഈ പ്രദേശത്ത് തുല്യ പ്രാധാന്യമാണുള്ളത്. പൊതുവേയുള്ള ആവശ്യങ്ങള്‍, ഒരിക്കലും പരിഹരിക്കാത്ത പരാതികള്‍, വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചെറിയ കാര്യങ്ങള്‍, യാത്ര സുഗമമാക്കല്‍, ഉത്തരവുകളുടെ നടപ്പിലാക്കല്‍, മാറി ചിന്തിക്കാവുന്ന ആശയങ്ങള്‍, ഫെയര്‍ സ്റ്റേജ് പരാതികള്‍ തുടങ്ങിയവയാണ് ആശയക്കുറിപ്പില്‍ സമാഹരിച്ചിട്ടുള്ളത്. കെ.ജെ.ജോസഫ്, പി.എം.കുര്യന്‍, ഫാ.ജിമ്മി മൂലയില്‍ സി.എം.ഐ., ജോജോ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കും.