Breaking News

Trending right now:
Description
 
Apr 09, 2015

ഒമ്പതാംവയസില്‍ ആദ്യമായി ലൈംഗിക പീഡനത്തിന്‌ ഇരയായെന്ന്‌ നടിയുടെ വെളിപ്പെടുത്തല്‍

image കുട്ടിക്കാലത്തും യൗവനത്തിലും പലതവണ ലൈംഗികമായി ഉപയോഗിക്കപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ നടി പൂര്‍ണ്ണ ജഗന്നാഥന്‍ വെളിപ്പെടുത്തി. ലോകബാങ്കിന്റെ റിവോള്‍വ്‌ എന്ന പദ്ധതിയുടെ ഭാഗമായി ചിത്രീകരിച്ച ഒരു ഡോക്യുമെന്ററിയിലാണ്‌ നടി മനസുതുറന്നത്‌. ബാല്യകാലം അസാധാരണമായിരുന്നുവെന്നാണ്‌ ഡോക്യുമെന്ററിയില്‍ പൂര്‍ണ്ണയുടെ പ്രതികരണം. തന്റെ പിതാവ്‌ മദ്യത്തിന്‌ അടിമയായിരുന്നു. അതുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വളരെയേറെയായിരുന്നു. ഒമ്പതാം വയസിലാണ്‌ താന്‍ ലൈംഗികമായി ആദ്യം പീഡിപ്പിക്കപ്പെട്ടത്‌. കുടുംബസുഹൃത്തും അയല്‍വാസിയുമായ ആളായിരുന്നു അതു ചെയ്‌തത്‌. ആ പ്രായത്തില്‍ അയാളെന്റെ മേല്‍ കൈവച്ചു. കുട്ടിക്കാലത്തും യൗവനത്തിലും പലതവണ താന്‍ പീഡനത്തിന്‌ ഇരയായി. പീഡിപ്പിച്ചവര്‍ പലരും വയലന്റായിരുന്നു. അക്കാര്യങ്ങളൊന്നും തുറന്നുപറയാനാവില്ല. പെണ്‍കുട്ടിയെന്ന നിലയില്‍ ഡല്‍ഹിയിലെ ബസ്‌ യാത്രപോലെ ദുരിതമായ മറ്റൊരു അനുഭവമില്ലെന്നും നടി പൂര്‍ണ ജഗന്നാഥന്‍ പറയുന്നു. സിനിമ, നാടകരംഗങ്ങളില്‍ അഭിനയത്തിന്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ ഈ നടി.