Breaking News

Trending right now:
Description
 
Apr 08, 2015

ലോകമുത്തശ്ശിയായി അഞ്ചുദിവസം പിന്നിട്ടപ്പോള്‍ മരണമെത്തി

image അഞ്ചുദിവസം മുമ്പ്‌ ലോകമുത്തശ്ശിപ്പട്ടം കിട്ടിയ യുഎസിലെ ആര്‍ക്കന്‍സാസ്‌ സ്വദേശിയായ ഗെര്‍ട്രൂഡാ വീവര്‍ അന്തരിച്ചു. അവര്‍ക്ക്‌ 116 വയസായിരുന്നു. കാംഡനിലെ സില്‍വര്‍ ഓക്‌സ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ന്യൂമോണിയ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. ജപ്പാനിലെ മിസാവോ ഒകാവ (117)ഏപ്രില്‍ ഒന്നിന്‌ അന്തരിച്ചതിനെത്തുടര്‍ന്നായിരുന്നു വീവര്‍ക്ക്‌ ലോകമുത്തശ്ശിപ്പട്ടം ലഭിച്ചത്‌. മറ്റുള്ളവരോടു കാരുണ്യത്തോടെ വര്‍ത്തിച്ചതാണ്‌ തന്റെ ദീര്‍ഘജീവിതത്തിനു കാരണമെന്ന്‌ വീവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി വീവര്‍ മാറിയത്‌. വീവറുടെ നിര്യാണത്തെത്തുടര്‍ന്ന്‌ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി ഇനി ഡിട്രോയിറ്റില്‍നിന്നുള്ള 115കാരി ജറാലിയന്‍ ടാലിയാണ്‌. 1899 മേയ്‌ 23നാണ്‌ ടാലിയുടെ ജനനം.