Breaking News

Trending right now:
Description
 
Dec 09, 2012

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ്‌ ഫെസ്റ്റിവല്‍

image ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ ഉത്സവ സമ്മാനങ്ങള്‍ എത്തിക്കാന്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നു. 15 ന്‌ ആരംഭിക്കുന്ന ജികെഎസ്‌എഫില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഗോള്‍ഡ്‌, സില്‍വര്‍ വിഭാഗങ്ങളിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളേയും ഈ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക്‌ ഉല്‍പ്പന്നത്തിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത കടകളില്‍ നിന്നു സമ്മാനം നല്‍കാനുള്ളവരുടെ പേരില്‍ ഗിഫ്‌റ്റ്‌ വൗച്ചറുകള്‍ നെറ്റ്‌ ബാങ്കിംഗിലൂടെയോ, ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ വഴിയോ പണമടച്ചു വാങ്ങാം. ഗോള്‍ഡ്‌ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളില്‍ 3,000 രൂപ മുതല്‍ 30,000 രൂപ വരെയുള്ള ഗിഫ്‌റ്റ്‌ വൗച്ചറുകളും സില്‍വര്‍ വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളില്‍ 1,000 രൂപ മുതല്‍ 10,000 രൂപ വരെയുള്ള ഗിഫ്‌റ്റ്‌ വൗച്ചറുകളും ലഭ്യമായിരിക്കും.

 ഓണ്‍ലൈന്‍ ഇടപാടിന്റെ വിവരങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിനെയും വൗച്ചറില്‍ രേഖപ്പെടുത്തിയ സമ്മാനം സ്വീകരിക്കുന്ന ആളെയും ഇമെയില്‍, എസ്‌എംഎസ്‌ വഴി അറിയിക്കും. ഗിഫ്‌റ്റ്‌ വൗച്ചര്‍ അതില്‍ രേഖപ്പെടുത്തിയ മേല്‍വിലാസത്തില്‍ എത്തിക്കും. മൊബൈല്‍ ഫോണില്‍ ലഭിച്ച എസ്‌എംഎസ്‌ കാണിച്ച്‌ വൗച്ചര്‍ കൈമാറിയാല്‍ അതാതു സ്ഥാപനങ്ങളില്‍ നിന്ന്‌ അത്രയും തുകയ്‌ക്കുള്ള ഇഷ്ട സാധനങ്ങള്‍ വാങ്ങാം. ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വൗച്ചറുകളിലൂടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക്‌ ജികെഎസ്‌എഫിന്റെ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്‍ കൂപ്പണുകളും ലഭിക്കുന്നതായിരിക്കും. കേരളത്തിന്‌ പുറത്തുള്ളവര്‍ക്ക്‌, പ്രത്യേകിച്ചും വിദേശ മലയാളികള്‍ക്ക്‌, അവരുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ക്രിസ്‌മസ്‌ പുതുവത്സര സമ്മാനങ്ങള്‍ എത്തിക്കാന്‍ ഈ ഓണ്‍ലൈന്‍ സംവിധാനം ഏറെ ഗുണകരമായിരിക്കും .shop.shoppingfestival.in - ല്‍ 10 മുതല്‍ ജികെഎസ്‌എഫിന്റെ അവസാന ദിവസമായ ജനുവരി 31 വരെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സംവിധാനം ഉണ്ടായിരിക്കും.