Breaking News

Trending right now:
Description
 
Apr 07, 2015

സരിതയുടെ ആദ്യചിത്രം അന്ത്യകൂദാശയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

image സോളാര്‍ കേസിലെ പ്രതി സരിത എസ്‌.നായര്‍ അമ്മ വേഷത്തില്‍ സിനിമയിലെത്തുന്നു. അന്ത്യകൂദാശ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്റെ അമ്മ വേഷമാണ്‌ സരിതയ്‌ക്ക്‌. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഗള്‍ഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്‌ സിനിമിയിലേക്ക്‌ സരിത ചുവടുവച്ചിരിക്കുന്നത്‌. പ്രണയവും ത്രില്ലറുമാണ്‌ സിനിമയുടെ പശ്ചാത്തലം. നവാഗതനായ കിരണ്‍ അനില്‍കുമാറാണ്‌ അന്ത്യകൂദാശ അണിയിച്ചൊരുക്കുന്നത്‌. ചിത്രത്തില്‍ സരിതയ്‌ക്കു പുറമേ ഗണേഷ്‌ കൃഷ്‌ണ, മീര കുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. സൂരജ്‌ കുമാരനാണ്‌ ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്‌. ചിത്രത്തില്‍ പ്രധാന കഥാപാത്രമായിട്ടാണ്‌ സരിത എത്തുന്നത്‌. ആരാധകരുടെ പ്രതികരണം അനുകൂലമാണെങ്കില്‍ അഭിനയരംഗത്ത്‌ തുടരുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നാണ്‌ സരിത പറയുന്നത്‌.