Breaking News

Trending right now:
Description
 
Apr 07, 2015

ജപ്പാനിലെ താരം: നൂറുവയസുകാരി 1500 മീറ്റര്‍ നീന്തി വിജയിച്ചു

image ഫ്രീസ്റ്റൈല്‍ നീന്തലില്‍ 1500 മീറ്റര്‍ദൂരം വിജയകരമായി പിന്നിട്ട ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ബഹുമതി ജപ്പാനിലെ മിയോക നാഗോക സ്വന്തമാക്കി. പടിഞ്ഞാറന്‍ ജപ്പാനിലെ ഇഹിമില്‍ നടന്ന മത്സരത്തിലാണ്‌ നൂറുവയസുകാരിയായ മിയോക ഈ നേട്ടം കൈവരിച്ചത്‌. 20 വര്‍ഷം മുമ്പു നീന്തല്‍ പരിശീലിച്ചുതുടങ്ങിയ മിയോക ഒരു മണിക്കൂറും 16 മിനിറ്റും എടുത്താണ്‌ ഫിനിഷിംഗ്‌ ലൈനില്‍ തൊട്ടത്‌. ഗിന്നസ്‌ വേള്‍ഡ്‌ റിക്കാര്‍ഡ്‌ അധികൃതര്‍ മിയോക നാഗോക മുത്തശ്ശിയുടെ നേട്ടം രേഖപ്പെടുത്താനുള്ള തയാറെടുപ്പ്‌ ആരംഭിച്ചു. എനിക്ക്‌ നൂറുവയസായി, ലോകത്തിലെ ഏറ്റവും സജീവ നീന്തല്‍താരവും ഞാനാണ്‌ എന്നപേരില്‍ മിയോക തയാറാക്കിയ പുസ്‌തകം കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയിരുന്നു. 105 വയസുവരെ നീന്തല്‍ തുടരണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ മത്സരശേഷം മിയോക വാര്‍ത്താലേഖകരോടു പറഞ്ഞു.