Breaking News

Trending right now:
Description
 
Dec 09, 2012

സിംഗപ്പൂരിലെ ടൈഗര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റുകള്‍ ഇനി വയാ.കോം വഴി

image
തിരുവനന്തപുരം: തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രമുഖ ട്രാവല്‍ ശൃംഖലയായ വയാ.കോം സിംഗപ്പൂരിലെ ചെലവു കുറഞ്ഞ എയര്‍ലൈനായ ടൈഗര്‍ എയര്‍വേയ്‌സുമായി ടിക്കറ്റ്‌ വിതരണത്തിന്‌ പ്രത്യേക കരാറായി. ഇതുവഴി ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്‌ എന്നിവിടങ്ങളിലെ ട്രാവല്‍ ടിക്കറ്റ്‌ വിതരണക്കാര്‍ വയാ.കോം ആയിരിക്കും. പുതിയ വിപണികളിലേയ്‌ക്ക്‌ കടന്നുചെല്ലുന്നതിന്റെ ഭാഗമായാണ്‌ ടൈഗര്‍ എയര്‍വേയ്‌സും വയാ.കോമുമായുള്ള കരാര്‍. വളര്‍ന്നുവരുന്ന ഇന്ത്യന്‍ വിപണിയിലും വിനോദസഞ്ചാരമേഖലകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഇതുവഴി ഇരു കമ്പനികള്‍ക്കും കഴിയും. 

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ശൃംഖലകളിലൊന്നാണ്‌ വയാ.കോം. മികച്ച ഓഫ്‌ലൈന്‍ സാന്നിധ്യവുമുണ്ട്‌. 2400 നഗരങ്ങളിലായി 20,000-ത്തിലധികം സ്റ്റോറുകളുണ്ട്‌. ഇനിമുതല്‍ ഈ സ്‌റ്റോറുകള്‍ വഴി ടൈഗര്‍ എയര്‍വേയ്‌സിന്റെ വിമാനടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം. വിമാന ടിക്കറ്റുകളുടെ ബുക്കിംഗിനു പുറമെ അനുബന്ധ ഹോട്ടല്‍ ബുക്കിംഗ്‌, മികച്ച വിനോദസഞ്ചാരസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരുപിടി കാര്യങ്ങള്‍ വയാ.കോം വഴി ബുക്ക്‌ ചെയ്യാനാകും.



ടൈഗര്‍ എയര്‍വേയ്‌സ്‌ പോലെ ഏറെ വിശ്വാസ്യതയുള്ള എയര്‍ലൈനുമായി പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ വയാ.കോം ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ സ്വാമിനാഥന്‍ പറഞ്ഞു. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോംങ്കോംഗ്‌ തുടങ്ങിയ മനോഹര സ്ഥലങ്ങളിലേയ്‌ക്ക്‌ ടൈഗര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റുകളുടെ റീട്ടെയ്‌ല്‍ വില്‍പ്പന നടത്തുന്ന ഏക ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയെന്ന ബഹുമതിയാണ്‌ ഇതിലൂടെ കൈവരുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈഗര്‍ എയര്‍വേയ്‌സിന്റെ സേവനം അനുഭവിക്കാനും അധികച്ചെലവില്ലാതെ അതിമനോഹരമായ സ്ഥലങ്ങളിലേയ്‌ക്ക്‌ യാത്ര ചെയ്യാനും ഇതുവഴി കഴിയും. യാത്ര, ഹോട്ടല്‍, ഹോളിഡേ പായ്‌ക്കേജ്‌ എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളാണ്‌ ടൈഗര്‍ എയര്‍വേയ്‌സ്‌ നല്‌കുന്നതെന്ന്‌ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. 

വയാ.കോമുമായുള്ള കൂട്ടുകെട്ടിലൂടെ പ്രമുഖ വിപണിയായ ഇന്ത്യയിലേയ്‌ക്ക്‌ സേവനം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന്‌ ടൈഗര്‍ എയര്‍വേയ്‌സ്‌ സിംഗപ്പൂര്‍ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ കനേശ്വരന്‍ അവ്‌ലി പറഞ്ഞു. സിംഗപ്പൂരിലേയ്‌ക്ക്‌ നേരിട്ടുള്ള വിമാനങ്ങള്‍ക്കു പുറമെ ഏഷ്യ-പസഫിക്കിലെ 13 രാജ്യങ്ങളിലെ 50 കേന്ദ്രങ്ങളിലേയ്‌ക്ക്‌ ടൈഗര്‍ എയര്‍വേയ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. വയാ.കോമിന്റെ വിപുലമായ ട്രാവല്‍ ഏജന്റ്‌ ശൃംഖല വഴി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക്‌ ട്രാവല്‍ ഡീലുകളില്‍ മികച്ച മൂല്യം ലഭ്യമാക്കാനും സൗകര്യപ്രദമായി പണം അടയ്‌ക്കാനും കഴിയും. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയില്‍ ടൈഗര്‍ എയര്‍വേയ്‌സിന്റെ മികച്ച ബ്രാന്‍ഡ്‌ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കൂട്ടുകെട്ട്‌ ആരംഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി നികുതികള്‍ ഉള്‍പ്പെടെ 3900 രൂപയ്‌ക്ക്‌ പ്രത്യേക വണ്‍വേ പ്രമോഷണല്‍ നിരക്കുകള്‍ ടൈഗര്‍ എയര്‍വേയ്‌സ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഡിസംബര്‍ ആറു മുതല്‍ ഒന്‍പതു വരെയാണ്‌ ബുക്കിംഗിനുള്ള സമയം. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ്‌ പ്രത്യേക നിരക്കില്‍ ലഭ്യമാകുന്നത്‌. 

ഈ ആകര്‍ഷകമായ ടിക്കറ്റ്‌ നിരക്കുകള്‍ സ്വന്തമാക്കാന്‍ www.tigerairways.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഏറ്റവുമടുത്ത വയാ.കോം ട്രാവല്‍ ഏജന്റിനെ സമീപിക്കുക.

ബാംഗളൂര്‍, ചെന്നൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്‌ എന്നിവിടങ്ങളില്‍നിന്നെല്ലാം 2013 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള ദിവസങ്ങളില്‍ നികുതികള്‍ ഉള്‍പ്പെടെ വെറും 3900 രൂപയ്‌ക്ക്‌ പ്രത്യേക നിരക്കിലുള്ള ടിക്കറ്റില്‍ സിംഗപ്പൂരിലേയ്‌ക്ക്‌ യാത്ര ചെയ്യാം.