Breaking News

Trending right now:
Description
 
Apr 06, 2015

വിസയ്‌ക്കായുള്ള ലാംഗ്വേജ്‌ ടെസ്റ്റിംഗില്‍ ഭേദഗതിയുമായി യുകെ ഗവണ്‍മെന്റ്‌

image വിസ ആവശ്യങ്ങള്‍ക്കായി അംഗീകരിക്കപ്പെട്ട പരീക്ഷകളുടെ എണ്ണം കുറയ്‌ക്കുന്നതുള്‍പ്പെടെ പരീക്ഷ നടപടിക്രമങ്ങളില്‍ യുകെ ഗവണ്‍മെന്റ്‌ കാര്യമായ ഭേദഗതികള്‍ വരുത്തി. ലോകമെമ്പാടുമുള്ള വിസ അപേക്ഷകര്‍ ഏറ്റവും ആശ്രയിക്കുന്ന പരീക്ഷയായ ഐഇഎല്‍റ്റിഎസ,്‌ ഇംഗ്ലീഷ്‌ പരിജ്ഞാനം ആവശ്യമായ എല്ലാത്തരം യുകെ വിസകള്‍ക്കും അനുവദനീയമായ അംഗീകാരമാണെന്ന്‌ ഈ ഭേദഗതിയിലൂടെ വ്യക്തമാക്കി. ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്റ്‌, യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടിയേറ്റ ആവശ്യത്തിനുള്ള ഇംഗ്ലീഷ്‌ ടെസ്റ്റുകളില്‍ ഐഇഎല്‍റ്റിഎസിന്റെ പ്രാധാന്യം ഇതിലൂടെ ഉറപ്പിച്ചു.
പുതിയ ഭേദഗതികളുടെ ഫലമായി ലോകത്തെമ്പാടുമുള്ള 100-ഓളം സെന്ററുകളില്‍ കൊല്ലത്തിലുടനീളം ഐഇഎല്‍റ്റിഎസ്‌ പരീക്ഷ പാസാകുവാന്‍ വിസ അപേക്ഷകര്‍ക്കു സാധ്യമാകും. ഇതോടൊപ്പം കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക്‌ ഓഫ്‌ റഫറന്‍സിന്റെ എ1, ബി1 ലെവലുകളില്‍ സ്‌പീക്കിംഗ്‌ ആന്റ്‌ ലിസണിംഗ്‌ പ്രാവീണ്യം തെളിയിക്കേണ്ടിവരുന്ന എല്ലാവര്‍ക്കും അപേക്ഷിക്കാവുന്ന ഐഇഎല്‍റ്റിഎസ്‌ ലൈഫ്‌ സ്റ്റൈല്‍ എന്നൊരു പുതിയ പരീക്ഷയും നിലവില്‍ വന്നു.

യുകെ ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ അനുസരിച്ചുള്ള അംഗീകൃത സെന്ററുകളില്‍ നിന്നു മാത്രമേ വിസ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഐഇഎല്‍റ്റിഎസ്‌ പരീക്ഷകളില്‍ പങ്കെടുക്കാനാവൂ. മറ്റു പ്രത്യേക നിബന്ധനകള്‍ ഇല്ലാത്ത പക്ഷം, ലോകമെമ്പാടുമുള്ള 1000 ത്തില്‍പ്പരം ഐഇഎല്‍റ്റിഎസ്‌ ടെസ്റ്റ്‌ ലൊക്കേഷന്‍സില്‍ എവിടെനിന്നുമുള്ള റിസള്‍ട്ടുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ ബ്രിട്ടനിലെ എല്ലാ യൂണിവേഴ്‌സിറ്റികളും കോളേജുകളും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയും. റ്റയര്‍ 4 സ്റ്റുഡന്റ്‌ വിസയ്‌ക്കോ ഹൈലി ട്രസ്റ്റഡ്‌/റ്റയര്‍ 4 സ്‌പോണ്‍സര്‍ (എച്ച്‌ടിഎസ്‌) ഗ്രാജുവേഷന്‍, പോസ്റ്റ്‌ ഗ്രാജുവേഷന്‍ സ്റ്റഡീസിനോ അപേക്ഷിക്കുന്നവര്‍ സ്ഥാപനത്തിന്റെ മറ്റു നിബന്ധനകള്‍കൂടി പാലിച്ചിട്ടുണ്ടാവണം.

ബ്രിട്ടീഷ്‌ കൗണ്‍സില്‍, ഐടിപി: ഐഇഎല്‍റ്റിഎസ്‌ ഓസ്‌ട്രേലിയ, കേംബ്രിഡ്‌ജ്‌ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ അസ്സെസ്‌മെന്റ്‌ എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഐഇഎല്‍റ്റിഎസ്‌, കഴിഞ്ഞ 25 വര്‍ഷമായി വിശ്വാസ്യതയും ആധികാരികതയുമുള്ള സേവനം നല്‍കിവരുന്നു. ലോകമെമ്പാടുമായി 9000 ത്തോളം സ്ഥാപനങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും തൊഴില്‍ ദാതാക്കളുടെയും അംഗീകാരം ഐഇഎല്‍റ്റിഎസിനുണ്ട്‌. 2014-ല്‍ മാത്രം നൂറ്റിനാല്‍പതോളം രാജ്യങ്ങളിലായി 2.5 ദശലക്ഷം ഐഇഎല്‍റ്റിഎസ്‌ പരീക്ഷകള്‍ നടന്നിട്ടുണ്ട്‌.

ഐഇഎല്‍റ്റിഎസ്‌ അക്കാഡമിക്‌, ജനറല്‍ ട്രെയിനിംഗ്‌ വിഭാഗങ്ങളിലായി നടത്തുന്ന പരീക്ഷകളില്‍ ഇംഗ്ലീഷ്‌ കേട്ടുഗ്രഹിക്കാനുള്ള പാടവം, വായന, എഴുത്ത്‌, സംസാരം എന്നീ തലങ്ങളിലുള്ള പ്രാവീണ്യമാണ്‌ വിലയിരുത്തുന്നത്‌.