Breaking News

Trending right now:
Description
 
Dec 09, 2012

ലണ്ടനില്‍ ആത്മഹത്യ ചെയ്‌ത നഴ്‌സ്‌ ഇന്ത്യക്കാരി

image ദക്ഷിണ കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത ഉഡുപ്പി ഷിര്‍വസ്വദേശിനി ജസീന്ത സല്‍ദാനയെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കഴി്‌ഞ്ഞ വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. കിംഗ്‌ എഡ്വേര്‍ഡ്‌-7 ആശുപത്രിയിലെ നഴ്‌സായിരുന്നു. ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികളുടെ ക്രൂര തമാശയ്‌ക്കിരയായതിനെ തുടര്‍ന്നുള്ള മാനസികാഘാതമാണ്‌ ജീവനൊടുക്കാന്‍ കാരണം. വിഷം ഉള്ളില്‍ചെന്ന നിലയിലാണ്‌ മരണമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബ്രിട്ടീഷ്‌ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കാതറിന്‍ ഗര്‍ഭകാല അസ്വസ്ഥകളെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌്‌ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസനങ്ങള്‍ ഇന്ത്യാക്കാരിയായ നഴ്‌സിന്റെ മരണത്തിലവസാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 2ഡേ എഫ്‌എം നിലയത്തിലെ റേഡിയോ ജോക്കികളായ മെല്‍ ഗ്രേയ്‌ഗും മൈക്കിള്‍ ക്രിസ്റ്റ്യനുമാണ്‌ എലിസബത്ത്‌ രാജ്ഞിയും ചാള്‍സ്‌ രാജകുമാരനുമാണെന്ന വ്യാജേന ശബ്ദം മാറ്റി തട്ടിപ്പു നടത്തിയത്‌. 

കൊട്ടാരത്തില്‍നിന്നുള്ള വിവിഐപി കോളായതിനാല്‍ കെയ്‌റ്റിന്റെ വിവരങ്ങള്‍ കൈമാറാന്‍ ജസീന്ത മടികാണിച്ചില്ല. കാതറിനെ പ്രവേശിപ്പിച്ചിരുന്ന മുറിയിലേക്ക്‌ ഫോണ്‍ കണക്ടു ചെയ്യുകയും ചെയ്‌തു. കാതറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട എഫ്‌എം റേഡിയോ വ്യാജ ഫോണ്‍കോളിലൂടെയാണ്‌ തങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതെന്നും നഴ്‌സിന്‌ തങ്ങളെ തിരിച്ചറിയാനായില്ലെന്നും വാര്‍ത്ത പ്രക്ഷേപണം ചെയ്യുകയും ചെയ്‌തു. സംഭവം വിവാദമായതോടെ ജസീന്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന്‌ സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്‌. അതേസമയം ആശുപത്രിയിലെ വിവരങ്ങള്‍ നഴ്‌സ്‌ വെളിപ്പെടുത്തിയ സംഭവത്തില്‍ വില്യം രാജകുമാരിയും കാതറിനും പരാതിപ്പെട്ടിരുന്നില്ല. അതേസമയം, നഴ്‌സിന്റെ മരണത്തിന്‌ ഇടയാക്കിയ സംഭവത്തില്‍ എഫ്‌എം റേഡിയോ കമ്പനിയോട്‌ ഓസ്‌ട്രേലിയന്‍സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു.