Breaking News

Trending right now:
Description
 
Apr 06, 2015

മലയാളി ശാസ്‌ത്രജ്ഞയ്‌ക്ക്‌ 4.6 കോടി രൂപയുടെ യുഎസ്‌ പുരസ്‌കാരം

image യുഎസ്‌ സയന്‍സ്‌ ഫൗണ്ടേഷന്റെ കരിയര്‍ ഡെവലപ്‌മെന്റ്‌ പുരസ്‌കാരം മലയാളി ശാസ്‌ത്രജ്ഞയും വെര്‍ജീനിയ സര്‍വകലാശാല ജ്യോതിശാസ്‌ത്ര അസിസ്‌റ്റന്റ്‌ പ്രഫസറുമായ നിത്യ കള്ളിവയലിന്‌ ലഭിച്ചു. 4.6 കോടി രൂപയുടെ ഗവേഷണ ഗ്രാന്റാണ്‌ ലഭിച്ചത്‌. അഞ്ചുവര്‍ഷത്തെ തുടര്‍ഗവേഷണത്തിന്‌ ഇതുപയോഗിക്കും. ക്ഷീരപഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച്‌ വിപ്ലവകരമായ വെളിപ്പെടുത്തലുകള്‍ നിത്യയുടെ പഠനങ്ങളിലുണ്ടെന്ന്‌ വെര്‍ജിനിയ സര്‍വകലാശാല ജ്യോതിശാസ്‌ത്ര വിഭാഗം തലവന്‍ ക്രെയ്‌ഗ്‌ സറാസിന്‍ വ്യ്‌കതമാക്കി. നക്ഷത്രസമൂഹങ്ങളുടെ രൂപവും ചലനങ്ങളും സംബന്ധിച്ച്‌ ഗവേഷണം നടത്തുന്ന നിത്യ, നക്ഷത്ര സമൂഹങ്ങളെ വിലയിരുത്തി പ്രപഞ്ചത്തിന്റെ സ്വഭാവ സവിശേഷതകള്‍ വിശകലനം ചെയ്യുന്ന നിയര്‍ ഫീല്‍ഡ്‌ കോസ്‌മോളജിയില്‍ ലോകത്തെ അറിയപ്പെടുന്ന ശാസ്‌ത്രജ്ഞയാണ്‌. ബ്രിട്ടനിലും യുഎസിലും ഉപരിപഠനം നടത്തിയ നിത്യയ്‌ക്ക്‌ നാസയുടേതുള്‍പ്പെടെ നിരവധി ഗവേഷണ പുരസ്‌കാരങ്ങളും ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്‌. കോട്ടയം മുണ്ടക്കയം ജേക്കബ്‌ കള്ളിവയലില്‍- കിനി ദമ്പതികളുടെ ഇളയ മകളാണു നിത്യ. കോട്ടയം പള്ളിക്കൂടത്തിലും ഊട്ടി ലോറന്‍സ്‌ സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.