Breaking News

Trending right now:
Description
 
Apr 05, 2015

നടി ജ്യോതിര്‍മയിയുടെ രണ്ടാമത്‌ വിവാഹം; വരന്‍ സംവിധായകന്‍ അമല്‍ നീരദ്‌

image ചലച്ചിത്ര താരം ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ്‌. സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറായ നിഷാന്ത്‌ കുമാറുമായുള്ള ആദ്യ വിവാഹം 2011ല്‍ വേര്‍പെടുത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ പത്തിന്‌ അമല്‍നീരദിന്റെ കൊച്ചിയിലെ വസതിയില്‍ എറണാകുളം സബ്‌ റജിസ്‌ട്രാര്‍ നേരിട്ടെത്തിയാണു വിവാഹം നടത്തിയത്‌. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. വരന്റെ അച്ഛന്‍ പ്രഫ. സി.ആര്‍. ഓമനക്കുട്ടന്‍, അമ്മ ഹേമലത, സഹോദരി അനുപ, സഹോദരീഭര്‍ത്താവ്‌ ഡോ. ഗോപന്‍ ചിദംബരം, ജ്യോതിര്‍മയിയുടെ അമ്മ സരസ്വതി, സംവിധായകരായ അന്‍വര്‍ റഷീദ്‌, സമീര്‍ താഹിര്‍, ഷൈജു ഖാലിദ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. രാം ഗോപാല്‍ വര്‍മ്മയോടൊപ്പം ബോളിവുഡ്‌ ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള അമല്‍ നീരദ്‌ ബിഗ്‌ ബി എന്ന സിനിമയിലൂടെയാണ്‌ മലയാളത്തില്‍ സംവിധാന രംഗത്തേക്ക്‌ കടന്നത്‌. ഫഹദ്‌ ഫാസില്‍ നായകനായ ഇയ്യോബിന്റെ പുസ്‌തകമാണ്‌ അമലിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയത്‌. ദിലീപ്‌ നായകനായി അഭിനയിച്ച മീശമാധവന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ജ്യോതിര്‍മയി നിരവധി മലയാളം, തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം മഹാരാജാസ്‌ കോളജില്‍ ഒരേ കാലയളവില്‍ പഠിച്ചവരാണ്‌ ഇരുവരും.