Breaking News

Trending right now:
Description
 
Apr 05, 2015

കാവ്യാമാധവന്റെയും ദിലീപിന്റെയും വിവാഹം? ഒരു വര്‍ഷത്തിനിടെ 15 തവണ വ്യാജ വാര്‍ത്ത

image നടന്‍ ദിലീപും നടി കാവ്യാമാധനവും തമ്മിലുള്ള വിവാഹം ഏപ്രില്‍ 18ന്‌ ഗുരുവായൂരില്‍വച്ച്‌ നടക്കുമെന്ന വ്യാജവാര്‍ത്തയോട്‌ അവസാനം ദിലീപുതന്നെ പ്രതികരിച്ചു. ആര്‍ക്കാണ്‌ എന്നെ വിവാഹം കഴിപ്പിച്ചുവിടാന്‍ ഇത്ര താല്‍പര്യം? ആര്‍ക്കാണ്‌ ഇത്ര തിരക്ക്‌? ഏപ്രില്‍ പൂള്‍ ദിവസമാണ്‌ അവസാനമായി തന്റെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്‌ ശ്രദ്ധയില്‍പെട്ടതെന്നു ദിലീപ്‌ പറയുന്നു. ഒരു വര്‍ഷത്തിനിടെ 15 തവണ വ്യാജ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. എനിക്കു വിവാഹം കഴിക്കണമെന്നു തോന്നുമ്പോള്‍ പത്രസമ്മേളനം നടത്തി പറയുകതന്നെ ചെയ്യും. ഇത്രയേറെ താല്‍പര്യം ആരും കാണിക്കരുതേയെന്ന അഭ്യര്‍ഥനയുണ്ട്‌- ദിലീപ്‌ പറഞ്ഞു. പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്റെ റിലീസിനു തൊട്ടുമുമ്പാണ്‌ പുതിയ പ്രചാരണം ഉണ്ടായതെന്നും ദിലീപ്‌ വ്യക്തമാക്കി.