Breaking News

Trending right now:
Description
 
Apr 04, 2015

ഗീതാമത്സരത്തില്‍ മുസ്ലീം പെണ്‍കുട്ടിക്ക്‌ ഒന്നാംസ്ഥാനം

image മുംബൈയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്റര്‍നാഷണനല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നസ്‌ (ഇസ്‌കോണ്‍) നടത്തിയ ഭഗവത്‌ഗീതാ മത്സരത്തില്‍ മുസ്ലീം പെണ്‍കുട്ടി മറിയം അസിഫ്‌ സിദ്ദിഖ്‌ ഒന്നാം സ്ഥാനം നേടി. ആറാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. 4500 വിദ്യാര്‍ഥികളെ പിന്തള്ളിയാണ്‌ താനെയിലെ കോസ്‌മോപോളിറ്റന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി വിജയിച്ചത്‌. ഇന്റര്‍നാഷണനല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നസ്‌ സംഘടിപ്പിച്ച മത്സരത്തില്‍ എല്ലാ മതവിഭാഗത്തില്‍പെട്ടവര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കിയിരുന്നു. 195 സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തെക്കുറിച്ച്‌ ടീച്ചറാണ്‌ പറഞ്ഞതെന്നും എല്ലാം മനസിലാക്കികൊണ്ടാണ്‌ പങ്കെടുത്തതെന്നും മറിയം അസിഫ്‌ സിദ്ദിഖ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ മതാപിതാക്കളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. മാനവികതയാണ്‌ അന്തിമമായ മതമെന്നാണ്‌ ഗീത പറയുന്നതെന്നും മറിയം പറഞ്ഞു.