Breaking News

Trending right now:
Description
 
Apr 02, 2015

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ടൂര്‍ പാക്കേജുമായി ഡി.ടി.പി.സി

image കൊച്ചി: വേനല്‍ അവധിക്കാലത്തെ വരവേല്‍ക്കാന്‍ ടൂര്‍ പാക്കേജുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാര്‍ക്ക് അവന്യൂവിലെ വിസിറ്റര്‍ ഫെസിലിറ്റേഷന്‍ സെന്ററിലാണ് ബുക്കിംഗ്. ഗ്രാമീണഭംഗി നുകരുവാനുളള കായല്‍ മാര്‍ഗമുളള പാക്കേജുകള്‍ മുതല്‍ കേരളത്തിനകത്തും പുറത്തുമുളള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന പാക്കേജുകള്‍ വരെ ഇതിലുണ്ട്. ഒരാള്‍ക്ക് 250/- രൂപ മുതലുളള പാക്കേജുകളാണ് സവിശേഷത. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുളള പുതിയ പാക്കേജുകളും ലഭ്യമാണ്.

എല്‍.ടി.സി സൗകര്യത്തോടെ ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയ പാക്കേജുകളും ലഭിക്കും. റയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍, എയര്‍ ടിക്കറ്റ് റിസര്‍വേഷന്‍ കെ.ടി.ഡി.സി യുടെ ഹോട്ടല്‍ ബുക്കിംഗ്, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.എഫ്.ഡി.സി) ഗവി-സൈലന്റ് വാലി പാക്കേജുകള്‍, ഐ.ആര്‍.സി.ടി.സി യുടെ ടൂറിസ്റ്റ് ട്രെയിന്‍ യാത്രകള്‍ കെ.എസ്.ഐ.എന്‍.സിയുടെ ക്രൂയിസ് ടൂറുകള്‍, കര്‍ണാടക ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ പാക്കേജുകള്‍, തമിഴ്‌നാട് ടൂറിസം പാക്കേജുകള്‍, കേരളത്തിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പളളി, ഏഴാറ്റുമുഖം, കോടനാട്, ഭൂതത്താന്‍കെട്ട്, മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട്, തിരുവനന്തപുരം, ഗവി, തെന്മല ഇക്കോ ടൂറിസം, മലമ്പുഴ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആസ്വദിക്കാനുളള പാക്കേജുകള്‍ തുടങ്ങിയവ ഡി.ടി.പി.സിയുടെ സന്ദര്‍ശന സേവന കേന്ദ്രത്തില്‍ ലഭ്യമാണ്.


പാക്കേജ് ബുക്കിംഗിന് 0484-6067716, 2367334 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഡി.ടി.പി.സി സെക്രട്ടറിയും സബ് കളക്ടറുമായ എസ്. സുഹാസ് അറിയിച്ചു.