Breaking News

Trending right now:
Description
 
Apr 01, 2015

ഇന്ത്യയ്‌ക്ക്‌ പ്രിയം ഫാമിലി ഹെല്‍ത്ത്‌ കവറേജ്‌ - മാക്‌സ്‌ ബൂപ

image ആരോഗ്യ ഇന്‍ഷൂറന്‍സുകളുടെ കാര്യത്തില്‍ ഫാമിലി ഫസ്റ്റ്‌ (ആദ്യം കുടുംബം) മനോഭാവമാണ്‌ ഭാരതീയര്‍ക്കെന്ന്‌ മാക്‌സ്‌ ബൂപ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ 2015 സര്‍വേ. 10ല്‍ ആറ്‌ ഇന്ത്യക്കാരും ആരോഗ്യ ഇന്‍ഷൂറന്‍സ്‌ കുടുംബത്തിന്‌ ഒന്നൊയി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണെന്ന്‌ സര്‍വേ വെളിപ്പെടുത്തന്നു.
ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സിലേക്ക്‌ തിരിയുന്ന ആളുകളുടെ ശരാശരി പ്രായം 32 ആണെന്ന്‌ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. പരപ്രേരണകളൊന്നുമില്ലാതെ തന്നെ സ്വമേധയ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ എടുക്കുന്നവരാണ്‌ 53 ശതമാനം ഉപയോക്താക്കളും.

വര്‍ധിച്ചുവരുന്ന ആരോഗ്യ പരിരക്ഷാ ചെലവുകളാണ്‌ 40% പേര്‍ ഇന്‍ഷൂറന്‍സ്‌ എടുക്കാന്‍ കാരണം. തൊഴില്‍ ദാതാക്കള്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ്‌ സംരക്ഷണം പര്യാപ്‌തമല്ലാത്തതാണ്‌ 30 ശതമാനം പേര്‍ സ്വന്തമായി ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ എടുക്കാന്‍ കാരണം.
പലവിധ അസുഖങ്ങള്‍ക്ക്‌ കവറേജും, ജീവിതശൈലി ജന്വരോഗങ്ങള്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷയുമാണ്‌ മുഖ്യമായും ആളുകള്‍ തേടുന്ന സേവനങ്ങള്‍. ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ്‌ എടുക്കാന്‍ ഡോക്‌ടര്‍മാരുടെ നിര്‍ദേശവും കാരണമാകാറുണ്ടെന്ന്‌ സര്‍വേയില്‍ പങ്കെടുത്തവരില്‍ 46 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

പോളിസി രേഖകളൊന്നും വായിച്ചുനോക്കാന്‍ മെനക്കെടാത്തവരാണ്‌ സര്‍വേയില്‍ പങ്കെടുത്തവരില്‍ 32 ശതമാനവും. ഏജന്റിലുള്ള വിശ്വാസമാണ്‌ ഇതിന്‌ കാരണമായി ബഹുഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്‌.