Breaking News

Trending right now:
Description
 
Apr 01, 2015

ടിഐ സൈക്കിള്‍സിന്റെ പുതിയ ഷോറും മരടില്‍

image പ്രമുഖ സൈക്കിള്‍ നിര്‍മാതാക്കളായ ടിഐ സൈക്കിള്‍സിന്റെ കൊച്ചിയിലെ പുതിയ ഷോറും മരടില്‍ ഫിഷറീസ്‌, പോര്‍ട്‌സ്‌, എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ടിഐ സൈക്കിള്‍സ്‌ പ്രസിഡന്റ്‌ അരുണ്‍ അളഗപ്പന്‍ സന്നിഹിതരായിരുന്നു.

ബിഎസ്‌എ ഹെര്‍ക്കുലീസ്‌ ആന്റ്‌ ട്രാക്ക്‌ ആന്റ്‌ ട്രെയിന്‍ ഷോറൂമില്‍ ബിഎസ്‌എ ഹെര്‍ക്കുലീസ്‌ സൈക്കിളുകള്‍ക്ക്‌ പുറമേ ആഗോള പെര്‍ഫോമന്‍സ്‌ ബ്രാന്റുകളായ കാനന്‍ഡെയില്‍, മോംഗൂസ്‌, ജിടി, ഡുകാടി, മോണ്‍ട്ര എന്നിവയുടെ സൈക്കിളുകളും ലഭ്യമാണ്‌.

ബിഎസ്‌എ ഹെര്‍ക്കുലീസിന്റെ ദക്ഷിണേന്ത്യയിലെ 100 മത്‌ ഫ്‌ളാഗ്‌ ഷിപ്പ്‌ സ്റ്റോറാണ്‌ മരടിലേത്‌. 3000 മുതല്‍ 2 ലക്ഷം രൂപവരെ വിലയുള്ള സൈക്കിളുകള്‍ ഇവിടെ ലഭ്യമാണ്‌.