Breaking News

Trending right now:
Description
 
Mar 31, 2015

ആഹാരം കഴിക്കുമ്പോള്‍ വിലക്കം അനുഭവപ്പെടുന്നുണ്ടോ

ഡോ. അമൃത ബവിഷ്‌
image പലരും ഒരു പരാതിയുമായി വരാറുണ്ട്, ഭക്ഷണം കഴിക്കുമ്പോള്‍ പലപ്പോഴും ആഹാരം വിലങ്ങുന്നതു പോലെ, ആഹാരം വയറ്റിലിറങ്ങുമ്പോള്‍ വേദനയും അസ്വസ്ഥതയുമാണെന്ന്...കൂടുതലും പ്രവാസികളാണ് ഈ പ്രശ്നവുമായി വരാരുള്ളത്...
 
ആഹാരം കഴിക്കുമ്പൊള്‍ വിലക്കം അനുഭവപ്പെടാന്‍ കാരണം അസിഡിറ്റിയാണ്. ആമാശയത്തില്‍നിന്ന് അമ്ലാശം കലര്‍ന്ന ആഹാരവും വായുവും അന്നനാളത്തിലേക്ക് തികട്ടി വരുന്ന അവസ്ഥ അസിഡിറ്റിയുടെ പ്രധാന ലക്ഷണമാണ്.. ഭക്ഷണം കഴിക്കുമ്പോഴുള്ള വിലക്കവും നെഞ്ചിന്ഠെ അസ്വസ്ഥതകളും ഇതു കാരണമാണ്.

നെഞ്ചെരിച്ചല്‍ കൂടാതെ നെഞ്ചുവേദന, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ട്, തികട്ടി വരിക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍..


ആമാശയത്തിലെ ആസിഡ് അടങ്ങിയ ആഹാരവസ്തുക്കള്‍ തുടര്‍ച്ചയായി അന്നനാളത്തിലെത്തുന്നതിനെ തുര്‍ന്ന അവിടെ അള്‍സര്‍ ഉണ്ടാകാനും, അന്നനാളം ചുരുങ്ങിപോകാനും കാരണമാകാം..

ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാകാന്‍ ചില വഴികള്‍

* നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക

* വയര്‍ നിറച്ചും കഴിക്കരുത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കണം

* കട്ടിലിന്ഠെ തലഭാഗം ഒരു ഇഷ്ടിക പെക്കം ഉയര്‍ത്തി വയ്ക്കുക

* വറുത്തതും പൊരിച്ചതുമായ ആഹാരം, നാരങ്ങാ, ചോക്ലേറ്റ് മുതലായവ കഴിവതും ഒഴിവാകാന്‍ ശ്രമിക്കുക

* പുകവലി മദ്യപാനം പാടില്ല

* 6-7 മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്

* ധാരാളം വെള്ളം കുടിക്കുക

* കഴിവതും ഉല്ലസിതരായിരിക്കാന്‍ ശ്രമിക്കുക, ടെന്‍ഷന്‍ അസിഡിറ്റിയേ വര്‍ദ്ധിപ്പിക്കും...

ആരോഗ്യപൂര്‍ണമായ ജീവിതം ആശംസിക്കുന്നു