Breaking News

Trending right now:
Description
 
Mar 29, 2015

ഇന്ത്യയുടെ സൈന ലോക റാങ്കിംഗില്‍ ഒന്നാമത്‌

image ലോക ബാഡ്‌മിന്റണില്‍ ചരിത്രംകുറിച്ച്‌ ഇന്ത്യയുടെ സൈന നെഹ്‌്‌വാള്‍ ലോക റാങ്കിംഗില്‍ തലപ്പത്ത്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ്‌ സൈന. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ ഓപ്പണില്‍ ലോക ചാംപ്യന്‍ സ്‌പെയിനിന്റെ കരോലിന മരിന്‍ സെമിഫൈനലില്‍ തോറ്റതോടെയാണ്‌ സൈന ഒന്നാംറാങ്കിലെത്തിയത്‌. സൈനയ്‌ക്കു ഏറെ വെല്ലുവിളിയാണ്‌ കരോലിന മരിന്‍ ഉയര്‍ത്തിയിരുന്നത്‌. തൊട്ടുപിന്നാലെ രണ്ടാം സെമിഫൈനലില്‍ ജപ്പാന്റെ യുയി ഹഷിമോട്ടോയെ പരാജയപ്പെടുത്തി (21-15, 21-11) സൈന ഫൈനലില്‍ കടക്കുകയും ചെയ്‌തു. തായ്‌ലന്‍ഡിന്റെ തായ്‌ റാച്ചനോകുമായി ഇന്നാണ്‌ ഫൈനല്‍. സെമിയില്‍ തോറ്റിരുന്നെങ്കിലും സൈന ഒന്നാം റാങ്കിലെത്തുമായിരുന്നു. ഈമാസമാദ്യം നടന്ന ഓള്‍ ഇംഗ്ലണ്ട്‌ ചാംപ്യന്‍ ഷിപ്പില്‍ കരോലിന മരിനോട്‌ സൈന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. എ്‌നാല്‍, ചൈന സൂപ്പര്‍ സീരീസ്‌ കിരീടമുള്‍പ്പെടെ കഴിഞ്ഞവര്‍ഷം മുതല്‍ തുടരുന്ന വിജയക്കുതിപ്പാണ്‌ സൈനയെ ഒന്നാംറാങ്കിലെത്തിച്ചത്‌. പുരുഷന്മാരില്‍ പ്രകാശ്‌ പദുകോണും ലോക ഒന്നാം നമ്പറിലെത്തിയിട്ടുണ്ട്‌. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിട്ടുള്ള സൈന 14 അന്താരാഷ്‌്‌ട്ര കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്‌.