Breaking News

Trending right now:
Description
 
Mar 28, 2015

കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ച കേസ്‌; നടന്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു

image മുംബൈയിലെ ബാന്ദ്രയില്‍ ബേക്കറിയിലേക്കു കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാന്‍ ഇന്നലെ കോടതിയില്‍ കുറ്റം നിഷേധിച്ചു. താനല്ല കാറോടിച്ചതെന്നും മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ ഖാന്‍ വിചാരണക്കോടതിയില്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചതു തന്റെ ഡ്രൈവര്‍ അശോക്‌ സിംഗാണ്‌. താന്‍ നിരപരാധിയാണെന്നും സല്‍മാന്‍ പറഞ്ഞു. വിചാരണക്കാലയളവില്‍ ജഡ്‌ജിയുടെ 418 ചോദ്യങ്ങള്‍ക്കു സല്‍മാന്‍ മറുപടി പറഞ്ഞിരുന്നു. എന്നാല്‍, തനിക്കെതിരേയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു സല്‍മാന്‍ കോടതിയില്‍ പറഞ്ഞു. 2002 സെപ്‌റ്റംബര്‍ 28നു രാത്രി സഹോദരന്‍ സുഹൈല്‍ ഖാനും സുഹൃത്തുക്കുമൊപ്പം ജൂഹുവിലുള്ള ബാറില്‍ സമയം ചെലവിട്ട ശേഷമാണു കാറില്‍ കയറി ബാന്ദ്രയിലുള്ള വസതിയിലേക്കു പോയത്‌. ബാറില്‍നിന്നു പച്ചവെള്ളം മാത്രമാണു കുടിച്ചത്‌. ബാറില്‍നിന്ന്‌ ഇറങ്ങിയ ഉടന്‍ തന്റെ ലാന്‍ഡ്‌ ക്രൂസര്‍ ഓടിച്ചത്‌ അല്‍താഫ്‌ എന്നയാളാണ്‌. പിന്നീടാണ്‌ അശോക്‌ ഡ്രൈവിംഗ്‌ സീറ്റിലേക്കു വന്നത്‌. എന്നാല്‍, മാരിയറ്റ്‌ ഹോട്ടലിനു മുമ്പില്‍ വാഹനം പാര്‍ക്ക്‌ ചെയ്യുമ്പോള്‍ അശോക്‌ വരുന്നതുവരെ താന്‍ ഡ്രൈവിംഗ്‌ സീറ്റിലാണ്‌ ഇരുന്നതെന്നു സല്‍മാന്‍ പറഞ്ഞു. സല്‍മാന്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്നതു കണ്ടെന്നായിരുന്നു ഹോട്ടലിലെ ജീവനക്കാരന്റെ മൊഴി.