Breaking News

Trending right now:
Description
 
Mar 27, 2015

വ്യാജ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലോട്ടറി പ്രചരണങ്ങള്‍ക്കെതിരെ മുത്തൂറ്റ്‌ ഗ്രൂപ്പ്‌

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ പേരില്‍ ഇ-മെയിലുകളിലും മറ്റും പ്രചരിപ്പിക്കപ്പെടുന്ന വ്യാജ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലോട്ടറി കാംപെയ്‌നുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ കമ്പനി അറിയിച്ചു.

ഷെവ്‌റോണ്‍ ടെക്‌സാകോ ഓയില്‍ & ഗാസ്‌ കമ്പനി എന്ന പേരില്‍ മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക്‌ കോടിക്കണക്കിനു രൂപയുടെ ലോട്ടറി അടിച്ചതായും തുക കൈപ്പറ്റുന്നതിനായി പേരും വിലാസവും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും ഐഡി പ്രൂഫും അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ട്‌ മെയിലുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. muthootfinanceaward05@mail.ru. എന്ന ഇമെയില്‍ അഡ്രസില്‍ നിന്നാണ്‌ ഈ മെയിലുകള്‍ അയക്കപ്പെട്ടിട്ടുള്ളത്‌.

മുത്തൂറ്റ്‌ ഫിനാന്‍സിന്‌ പ്രസ്‌തുത കമ്പനിയുമായോ ലോട്ടറി ഇടപാടുകളുമായോ ഒരു ബന്ധവുമില്ലെന്നും വ്യാജ ഇ-മെയിലുകളില്‍ വഞ്ചിതരാകരുതെന്നും കമ്പനി ഉപഭോക്താക്കളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. വ്യാജ ഇ-മെയിലുകള്‍ക്കെതിരെ നിയമനടപടികള്‍ക്ക്‌ കമ്പനി തയ്യാറാകുകയാണെന്ന്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ ജനറല്‍ മാനേജര്‍ ആര്‍.എം.ദിവാന്‍ അറിയിച്ചു.