Breaking News

Trending right now:
Description
 
Mar 26, 2015

അച്ഛാ... സേതൂന്റെ അച്ഛനാ റിയല്‍ അച്ഛന്‍

ഡോ. അമൃത ബവീഷ്
image
അച്ഛാ എനിക്ക് വീട്ടിലും, സ്കൂളിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും ഫേസ് ചെയ്യാന്‍ പറ്റുന്നില്ല, അച്ഛന്‍ വീട്ടിലെ പ്രോബ്ളംസില്‍നിന്ന് ഓടി രക്ഷപെടും പോലെ രക്ഷപ്പെടാനാ തോനുന്നെ!

ഈ കാര്യം ഡോക്ടര്‍ ചേച്ചിയോട് പറഞ്ഞപ്പോ അച്ഛനോട് നേരിട്ട് പറയാന്‍ ചേച്ചി പറഞ്ഞു, രണ്ടുമൂന്ന തവണ ഞാന്‍ വന്നപ്പൊ അച്ഛന്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന, അതുകൊണ്ട് എഴുതാം എന്ന് വെച്ചത്..

അച്ഛാ ക്ലാസില്‍ ഫ്രണ്ട്സുമായി ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ ഡിസ്കസ് ചെയ്യാറുണ്ട്..
അവിനാശ് പറയുന്നത് അവന് വീട്ടില്‍ പ്രൈവസിയില്ലെന്നാ, അഞ്ചു മിനിറ്റ് കൂടുമ്പൊ അച്ഛന്‍ അവീ അവീന്ന് വിളിച്ചുകൊണ്ടേയിരിക്കും, സ്കൂളില്‍നിന്ന് ചെന്നാല്‍ സദാ സമയം അവന്ഠെ പിറകെ തന്നെ നടക്കും.. ഈ സ്റ്റൈല്‍ ശെരിയല്ല എന്നാരെങ്കിലും പറഞ്ഞാല്‍, നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയല്ലേ ജീവിക്കുന്നതെന്ന പറയുമത്രേ!! അവിനാശിന്ഠെയത്ര പേടിത്തൊണ്ടനെ ഞാന്‍ കണ്ടിട്ടില്ലച്ഛ..അവന് ടൊയ്ലെറ്റില്‍ പോകാനും പേടിയാ..എന്തായാലും എന്നെക്കാളും കഷ്ടമാണ് അവന്ഠെ കാര്യം.,

ഇര്‍ഫാന്ഠെ അച്ഛന്‍ ഗള്‍ഫിലാണ്, അച്ഛന്‍ ലീവിന് വരുമ്പോ രണ്ടു മാസം ഇര്‍ഫാന് നല്ല ഡീസന്ഠ സ്വഭാവമാ.. തിരിച്ചു പോയാല്‍ തുടങ്ങും അവന്ഠെ വികൃതികള്‍,എത്രയധികം പൈസയാണെന്നോ അവന്ഠെ പോക്കെറ്റില്‍,  ക്ലാസില്‍ സ്വന്തമായി മൊബൈല്‍ ഉള്ളത് അവന് മാത്രമാ, എന്ത് വേണമെങ്കിലും വാങ്ങികൊണ്ടു വരൂന്നാ അവന്‍ പറഞ്ഞെ, പക്ഷേ അഗ്രഹിച്ചത് കിട്ടിയില്ലങ്കില്‍ അവന് ഭയങ്കര ദേഷ്യാ..

സേതുവിന്ഠെ അച്ഛന്‍ ബേങ്കിലാ, ആ അച്ഛനാ റിയല്‍ അച്ഛന്‍.. അവന്ഠെ കാര്യം മാത്രമല്ല ഞങ്ങളുടെ ഡീറ്റേയ്ല്‍സും ആ അങ്കിളിനറിയാം!! 
സേതൂടെ വീട്ടില്‍ പോയപ്പൊ ആ അങ്കിള്‍ ചോദിക്കുവാ, മോന് ആമീര്‍ഖാനെയല്ലെ ഏറ്റവും ഇഷ്ടംന്ന്!!നമ്മള്‍ കുറേ സമയം സംസാരിച്ചു, 

അച്ഛന്മാര്‍ക്ക് ഇത്ര ഫ്രണ്ട്ലിയാവാന്‍ കഴിയൂന്ന് അപ്പോഴാ ഞങ്ങള്‍ക്ക് മനസ്സിലായത്
ഇപ്പൊ ടെന്‍ഷന്‍ വരുമ്പൊ ഞങ്ങള്‍ ആ അങ്കിളിനെയാ വിളിക്കുന്നേ

 അമ്മ പറയുന്നതു കേട്ടു, കല്യാണം കഴിഞ്ഞ സമയത്ത് അച്ഛന്‍ അടുക്കളയില്‍ അമ്മയെ സഹായിക്കാറുണ്ടായിരുന്നെന്ന്! എല്ലാ കാര്യങ്ങളു അന്വേഷിക്കാറുണ്ടായിരുന്നെന്ന്! എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല, എനിക്ക് അങ്ങനെയൊരു അച്ഛനെ ഓര്‍മ കിട്ടാതതുകൊണ്ടാ..

അച്ഛന്‍ വൈകി വരുമ്പൊ ഞാന്‍ ഉറങ്ങിയില്ലെങ്കില്‍ സ്കൂളിലെ വിശേഷം ഒന്നു ചോദിക്കണേ അച്ഛാ അവധി ദിവസങ്ങളില്‍ ക്ലബ്ബിലേക്ക പോകുന്നതിനു പകരം എന്ഠെ കൂടെ കുറച്ചു നേരം ഇരുന്നൂടെ അച്ഛാ, അച്ഛന്‍ വെറുതെ കൂടെയിരുന്നാല്‍ പോലും ഞാന്‍ ഹോംവര്‍ക്ക് നല്ല സ്പീഡില്‍ ചെയ്തുതീര്‍ക്കുമായിരുന്നു!! 

അച്ഛന് ആ അങ്കിളിനെ പോലെ ഞങ്ങളെ മനസ്സിലായിരുന്നെങ്കില്‍ അറ്റ്ലീസ്റ്റ് അമ്മ ആ പഴയ കല്യാണ ഫോട്ടൊയിലേതു പോലെ ചിരിക്കുകയെങ്കിലും ചെയ്തേനെ,

പറയ് അച്ഛാ, അച്ഛനെപ്പോഴാ ആ പഴയ അച്ഛനാവുന്നെ!!!