Breaking News

Trending right now:
Description
 
Mar 25, 2015

ഹുവാവെ ഹോണര്‍ 6 പ്ലസ്‌, 4എക്‌സ്‌ വിപണിയില്‍ വില 6 പ്ലസ്‌ - 26,499.00, 4 എക്‌സ്‌ - 10,499.00

image ഹുവാവെയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്റ്‌ ഹോണര്‍ പുതിയ രണ്ടു മോഡലുകള്‍ വിപണിയിലവതരിപ്പിച്ചു. 4 ജി ഫോണുകളായ ഹോണര്‍ 6 പ്ലസ്‌, ഹോണര്‍ 4 എക്‌സ്‌ എന്നീ മോഡലുകള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ പാര്‍ട്ട്‌ണറായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ വഴി മാത്രമാണ്‌ ലഭിക്കുക. ബോളിവുഡ്‌ താരം അര്‍ജുന്‍ കപൂറാണ്‌ പുതിയ ഫോണുകള്‍ വിപണിയിലവതരിപ്പിച്ചത്‌.

മാര്‍ച്ച്‌ 24 മുതല്‍ www.hihonor.in, www.flipkart.com എന്നീ സൈറ്റുകളില്‍ ഹോണര്‍ 4 എക്‌സ്‌ ഫോണ്‍ പ്രീ ഓര്‍ഡര്‍ രജിസ്റ്റര്‍ ചെയ്യാം, മാര്‍ച്ച്‌ 29 അര്‍ധരാത്രിവരെ മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. മാര്‍ച്ച്‌ 30ന്‌ 2.00 പിഎം മുതല്‍ ഫോണ്‍ ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ ലഭ്യമാകും. പക്ഷെ പ്രീ ഓര്‍ഡര്‍ചെയ്‌തവര്‍ക്ക്‌ മാത്രമേ ഫോണ്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. പ്രീ ഓര്‍ഡര്‍ ചെയ്യുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുത്ത വിജയികള്‍ക്ക്‌ ഫോണും, 3000 എംഎച്ച്‌ പവര്‍ബാങ്കും, പ്രീമിയം ഹെഡ്‌ഫോണും, പിന്‍കവറും അടങ്ങുന്ന ലിമിറ്റഡ്‌ എഡിഷന്‍ പായ്‌ക്ക്‌ കേവലം ഒരു രൂപയ്‌ക്ക്‌ നല്‍കുകയും ചെയ്യും. ഹോണര്‍ 6 പ്ലസ്‌ ഏപ്രില്‍ മുതലേ ലഭിക്കുകയുള്ളു. 26,499 രൂപയാണ്‌ ഈ മോഡലിന്‌ വില. ഹോണര്‍ 4 എക്‌സിന്റെ വില 10,499 രൂപയായിരിക്കുമെന്ന്‌ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.