Breaking News

Trending right now:
Description
 
Mar 25, 2015

ഇന്ത്യയില്‍ നിര്‍മിച്ച റേഞ്ച്‌ റോവര്‍ ഇവോക്‌ 48.73 ലക്ഷം രൂപയ്‌ക്ക്‌ വിപണിയില്‍

image ജഗ്വാര്‍ ലാന്‍ഡ്‌ റോവറിന്റെ റേഞ്ച്‌ റോവര്‍ ഇവോക്‌ പൂനയിലെ നിര്‍മാണശാലയില്‍ നിര്‍മിച്ച്‌ പ്രാദേശികമായി വിപണിയിലിറക്കുന്നു. ഫ്രീലാന്‍ഡര്‍ 2, ജഗ്വാര്‍ എക്‌സ്‌എഫ്‌, എക്‌സ്‌ജെ എന്നിവയ്‌ക്കു പുറമെ ഇത്‌ നാലാമത്തെ മോഡലാണ്‌ പൂനയിലെ ഫാക്ടറിയില്‍ നിന്ന്‌ ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌.

2.2 ലിറ്റര്‍ എസ്‌ഡി4 ഡീസല്‍ എന്‍ജിനാണ്‌ റേഞ്ച്‌്‌ റോവര്‍ ഇവോകിന്‌. 3500 ആര്‍പിഎമ്മില്‍ 140 കെഡബ്ല്യൂ വരെ പവര്‍ ഔട്ട്‌പുട്ടും 2000 ആര്‍പിഎമ്മില്‍ 420 എന്‍എം ടോര്‍ക്കും ലഭ്യമാകും. പ്യൂവര്‍, ഡൈനാമിക്‌, പ്രസ്റ്റീജ്‌ എന്നിങ്ങനെ മൂന്ന്‌ മോഡലുകളുണ്ട്‌. അഞ്ച്‌ ഡോറുകളുള്ള മോഡലുകളാണിവ. റേഞ്ച്‌ റോവര്‍ ഇവോക്‌ എസ്‌ഡി 4 പ്യൂവറിന്‌ 48.73 ലക്ഷം രൂപയും ഡൈനാമിക്കിന്‌ 52.40 ലക്ഷം രൂപയും പ്രസ്റ്റീജിന്‌ 56.21 ലക്ഷം രൂപയുമാണ്‌ മുംബെയിലെ എക്‌സ്‌-ഷോറൂം പ്രീ-ഒക്ട്രോയി വില.

മികച്ച ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനോടുകൂടിയ മോഡലുകളില്‍ ഫ്രന്റ്‌, റിയര്‍ പാര്‍ക്കിംഗ്‌ സെന്‍സറുകളും റിയര്‍ വ്യൂ കാമറയും നാവിഗേഷന്‍ സംവിധാനവും ഫിക്‌സഡ്‌ പനോരമിക്‌ സണ്‍റൂഫും ലാന്‍ഡ്‌ റോവറിന്റെ ആധുനിക ടെറെയ്‌ന്‍ റെസ്‌പോണ്‍സ്‌ സംവിധാനവും സ്‌റ്റാന്‍ഡാര്‍ഡ്‌ ഫീച്ചറുകളാണ്‌.

2011-ല്‍ തുടക്കമിട്ടതിനുശേഷം പൂനയിലെ പ്ലാന്റിന്റെ ഉത്‌പാദനം മൂന്നിരട്ടിയായി. ആഗോളതലത്തില്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി യുകെയ്‌ക്കു പുറമെയുളള നിര്‍മാണശാലകളില്‍ ഉത്‌പാദനശേഷി വര്‍ദ്ധിപ്പിക്കാനാണ്‌ ജഗ്വാര്‍ ലാന്‍ഡ്‌ റോവറിന്റെ ശ്രമം.