Breaking News

Trending right now:
Description
 
Mar 25, 2015

ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശി അന്തരിച്ചു

image ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി തൃശൂര്‍ കുന്നംകുളം പാറന്നൂര്‍ കുന്നത്തു വാഴപ്പിള്ളിയില്‍ കുഞ്ഞന്നം(112) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴരയ്‌ക്ക്‌ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുത്തശിയായി ലിംക ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ലിംക ബുക്ക്‌ അധികൃതര്‍ മാസങ്ങള്‍ക്കുമുമ്പാണു റിക്കാര്‍ഡിന്റെ രേഖകള്‍ കുഞ്ഞന്നം മുത്തശ്ശിക്കു കൈമാറിയത്‌. അവിവാഹിതയായ കുഞ്ഞന്നം സഹോദരന്‍ പരേതനായ കൊച്ചറപ്പുവിന്റെ മകന്‍ ജോസിന്റെ വീട്ടിലായിരുന്നു താമസം. വാഴപ്പള്ളി അന്തോണിയുടെയും അച്ചുണ്ണിയുടെയും പതിനൊന്നാമത്തെ മകളാണ്‌. ഒന്നരമാസംകൂടി കഴിഞ്ഞാല്‍ 113 വയസ്‌ തികയാനിരിക്കെയാണ്‌ അന്ത്യം. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു പാറന്നൂര്‍ സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍.