Breaking News

Trending right now:
Description
 
Mar 24, 2015

ബുദ്ധിശക്തിയില്‍ കുട്ടികള്‍ മുന്നേറണമെങ്കില്‍ കൂടുതല്‍കാലം മുലപ്പാല്‍ നല്‍കണം

image കൂടുതല്‍കാലം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക്‌ ബുദ്ധിശക്തിയും രോഗപ്രതിരോധശേഷിയും കൂടുതലാണെന്ന്‌ പഠനം. ചുരുങ്ങിയത്‌ ആറുമാസമെങ്കിലും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്‌. ദി ലാന്‍സെറ്റ്‌ ഗ്ലോബല്‍ എന്ന ജേര്‍ണലില്‍ബ്രസീലില്‍നിന്നുള്ള ശാസ്‌ത്രജ്ഞര്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 3500 പേരില്‍ അവരുടെ 30 വയസ്‌ വരെ നടത്തിയ പഠനത്തിനൊടുവില്‍ കൂടുതല്‍കാലം മുലപ്പാല്‍ കുടിച്ച കുഞ്ഞുങ്ങള്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്നതായും ആരോഗ്യത്തോടെ വളര്‍ന്നതായും ഗേവേഷകര്‍ പറയുന്നു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം ശ്വാസകോശത്തെയും ദഹനേന്ദ്രിയ വ്യവസ്ഥയേയും ബാധിക്കുന്ന അസുഖങ്ങള്‍ കുറയ്‌ക്കുന്നതിനും മുലപ്പാല്‍ സഹായിക്കും. എല്ലാ വിഭാഗത്തില്‍പെടുന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും മുലയൂട്ടിയ കാലദൈര്‍ഘ്യം നോക്കിയാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. അമ്മയുടെ വിദ്യാഭ്യാസം, ജീവിതസാഹചര്യങ്ങള്‍, ജനനസമയത്തെ തൂക്കം തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കാറുണ്ടെന്നു മുമ്പ്‌ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌.