Breaking News

Trending right now:
Description
 
Mar 24, 2015

യുവതിയുടെ വളര്‍ച്ച നഷ്ടപ്പെട്ട മാറിടങ്ങളിലൊന്നു വച്ചുപിടിപ്പിച്ചു

image ഇന്‍ഡോര്‍ സ്വദേശിനിയായ 22 കാരിയുടെ വളര്‍ച്ച നഷ്ടപ്പെട്ട മാറിടങ്ങളിലൊന്നു ശസ്‌ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു. ഡല്‍ഹി ശ്രീ ഗംഗാ റാം ആശുപത്രിയിലാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ട ശസ്‌ത്രക്രിയ വിജയകരമായി നടത്തിയത്‌. പോളണ്ട്‌ സിന്‍ഡ്രോം എന്ന പ്രത്യേക ജനിതകരോഗിയായിരുന്നു യുവതി. കൗമാരകാലത്താണ്‌ രോഗം കണ്ടുതുടങ്ങിയത്‌. ശരീരം വളരുന്നതിനു സമാനമായി ഏതെങ്കിലുമൊരു മാറിടം വളരുന്ന അവസ്ഥയായിരുന്നു. പ്രായപൂര്‍ത്തിയായ യുവതി ഏറെ മാനസികബുദ്ധിമുട്ട്‌ അനുഭവിക്കുന്നതിനിടെയാണ്‌ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്‌. യുവതിയുടെ തുടയിലെ കൊഴുപ്പുപയോഗിച്ച്‌ രണ്ടാമത്തെ മാറിടം ഡോക്ടര്‍ വച്ചുപിടിപ്പിക്കുകയും ചെയ്‌തു. 450 മില്ലി കൊഴുപ്പാണ്‌ ഇതിനായി വിനിയോഗിച്ചത്‌. കൊഴുപ്പ്‌ യുവതിയുടെ ഇടതുമാറിടത്തിന്റെ സ്ഥാനത്തു കുത്തിവച്ചു. തുടര്‍ന്ന്‌ കഴിഞ്ഞദിവസം യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ഇടതുവശത്തെ മാറിടം വലതുവശത്തേതിനു സമാനമായി വളരുന്നതായി കണ്ടെത്തി. പ്ലാസ്റ്റിക്‌ സര്‍ജന്‍ ഡോക്ടര്‍ വിവേക്‌ കുമാറാണ്‌ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌.