Breaking News

Trending right now:
Description
 
Mar 23, 2015

ഇടവേള ബാബുവും മണിയന്‍ പിള്ള രാജുവും കെ എസ്‌ എഫ്‌ ഡി സിയില്‍ നിന്ന്‌ രാജി വച്ചു

image
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ വക്താവ്‌ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച്‌ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്‌ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മണിയന്‍ പിള്ള രാജു, നടി കാലടി ഓമന എന്നിവര്‍ രാജിവച്ചു. 
എന്നാല്‍ ഉണ്ണിത്താന്റൈ നിയമന കാര്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ ഇല്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്‌ച തന്നെ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ ചുമതലയേല്‍ക്കും. 
അതേ സമയം സര്‍ക്കാരുമായി യാതൊരുവിധ സഹകരണത്തിനും ഇല്ലെന്നു ഇടവേള ബാബു വ്യക്തമാക്കി. സര്‍ക്കാരിന്റെ പരിപാടികള്‍ സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമെന്നും സര്‍ക്കാരിനു വേണ്ടി സൗജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കി. സലിംകുമാറിനു ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നു രാജി വയ്‌ക്കേണ്ടി വരും. ഔചത്യബോധമില്ലാത്ത തീരുമാനമാണ്‌ സര്‍ക്കാരിന്റേതെന്ന്‌ മണിയന്‍ പിള്ള രാജു കുറ്റപ്പെടുത്തി.