Breaking News

Trending right now:
Description
 
Mar 22, 2015

ഉണ്ണിത്താന്റെ നിയമനത്തില്‍ പ്രതിഷേധിച്ച്‌ കൂട്ടരാജിക്ക്‌ തീരുമാനം; നടന്‍ സിലംകുമാര്‍ പിന്തുണയുമായെത്തി

image സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി കോണ്‍ഗ്രസ്‌ നേതാവും നടനുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച്‌ കോര്‍പ്പറേഷന്റെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ അംഗങ്ങളായ ഷാജികൈലാസ്‌, മണിയന്‍പിള്ള രാജു, നടന്‍ സിദ്ദിഖ്‌, എസ്‌.കുമാര്‍ എന്നിവര്‍ രാജിവയ്‌ക്കാന്‍ തീരുമാനിച്ചു. ടൈഗര്‍ എന്ന സിനിമയിലൂടെ രാജ്‌മോഹന്‍ ഉണ്ണിത്താനെ ചലച്ചിത്ര നടനാക്കിയ സംവിധായകനാണു ഷാജി കൈലാസ്‌. അതേസമയം, രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച്‌ നടനും സംവിധായകനുമായ സലിംകുമാര്‍ രംഗത്തെത്തി. ഉണ്ണിത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല നല്ലൊരു നടന്‍കൂടിയാണ്‌. അദ്ദേഹം ചെയര്‍മാനാകുന്നതില്‍ എന്താണ്‌ തെറ്റെന്നു സലിംകുമാര്‍ ചോദിച്ചു. താന്‍ എന്തായാലും രാജിവയ്‌ക്കില്ല. സിനിമാക്കാരുടെ നിലപാട്‌ സംശയാസ്‌പദമാണ്‌. അവര്‍ക്ക്‌ ചില ഉള്ളുകളികളുണ്ട്‌. സാബു ചെറിയാന്‍ ചെയര്‍മാനായിരുന്നിട്ട്‌ വലിയ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ലെന്നും സലിംകുമാര്‍ ആരോപിച്ചു. കീഴ്‌ വഴക്കങ്ങള്‍ അനുസരിച്ചു തന്നെയാണു രാജ്‌ മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കലാകാരനെന്ന നിലയിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാന്‍ സ്ഥാനത്തിന്‌ യോഗ്യനാണ്‌. ഇപ്പോഴത്തെ ചെയര്‍മാന്‍ സാബു ചെറിയാന്റെ കാലാവധി ആറുമാസം മുമ്പ്‌ കഴിഞ്ഞിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.