Breaking News

Trending right now:
Description
 
Mar 21, 2015

കുട്ടികളുടെ മുമ്പില്‍വച്ച്‌ അസഭ്യം പറഞ്ഞ നടന്‍ ഷാരൂഖാനെതിരെ കേസ്‌

image 2012-ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ കുട്ടികളുടെ മുമ്പില്‍വച്ച്‌ അസഭ്യം പറഞ്ഞുവെന്ന കുറ്റത്തിന്‌ നടന്‍ ഷാരൂഖാനെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ മുംബൈ പൊലീസിന്‌ നിര്‍ദേശം നല്‍കി. ബാലനീതി നിയമപ്രകാരമാകും കേസ്‌ റജിസ്റ്റര്‍ ചെയ്യുന്നത്‌. മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മില്‍ മത്സരത്തിനുശേഷം സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ഷാരൂഖാന്‍ അസഭ്യം പറഞ്ഞുവെന്നാണ്‌ ആരോപണം. സംഭവം നടക്കുമ്പോള്‍ ഷാരൂഖ്‌ ഖാന്റെ കുട്ടികളും ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍കേള്‍ക്കെ മോശം ഭാഷ ഉപയോഗിച്ചതിനാണ്‌ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്‌.