Breaking News

Trending right now:
Description
 
Mar 20, 2015

ദുല്‍ക്കര്‍ സല്‍മാനും ഫഹദും മികച്ച നടന്‍; നസ്‌റിയ നസീം നടി

image കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ഞാന്‍' നേടി. നടനുള്ള അവാര്‍ഡിന്‌ ദുല്‍ക്കര്‍ സല്‍മാനെയും (ഞാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്‌) ഫഹദ്‌ ഫാസിലിനെയും (ഇയ്യോബിന്റെ പുസ്‌തകം, ബാംഗ്ലൂര്‍ ഡേയ്‌സ്‌) തിരഞ്ഞെടുത്തതായി അവാര്‍ഡ്‌ നിര്‍ണയസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്‌ എന്നിവയിലെ അഭിനയത്തിനു നസ്‌റിയ നസീം മികച്ച നടിയായി തിരഞ്ഞെടുത്തു. രഞ്‌ജിത്ത്‌ മികച്ച സംവിധായകന്‍. മികച്ച സഹനടനായി അനൂപ്‌ മേനോനെയും മികച്ച സഹനടിയായി പാര്‍വതിയെയും തിരഞ്ഞെടുത്തു. മികച്ച ചിത്രത്തിനു രണ്ടുലക്ഷം രൂപയും മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്ക്‌ ഒരു ലക്ഷവുമാണ്‌ അവാര്‍ഡ്‌ നല്‍കുക. മറ്റു പുരസ്‌കാരങ്ങള്‍ക്ക്‌ 50,000 രൂപ നല്‍കും.
മികച്ച സംഗീത സംവിധായകനായി എക്‌സാന്‍ ഗാരി പെരേര, നേഹ.എസ്‌. നായര്‍ എന്നിവരെ തിരഞ്ഞെടുത്തു. റഫീക്‌ അഹമ്മദ്‌ -ഗാനരചയിതാവ്‌, വിനീത്‌ ശ്രീനിവാസന്‍- ഗായകന്‍, ശ്രേയ ഘോഷാല്‍- ഗായിക, സമീറ സനീഷ്‌- വസ്‌ത്രാലങ്കാരം, മനോജ്‌ അങ്കമാലി -മേക്കപ്‌ മാന്‍, സാബുമോഹന്‍- കലാ സംവിധായകന്‍, പ്രവീണ്‍ പ്രഭാകര്‍ -ചിത്രസംയോജകന്‍, മഞ്‌ജുവാര്യര്‍, അഞ്‌ജലി മേനോന്‍ -പ്രത്യക ജൂറിഅവാര്‍ഡ്‌, അമല്‍ നീരദ്‌, ഫബദ്‌ ഫാസില്‍- മികച്ച നിര്‍മാതാക്കള്‍ എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ തലമുറയില്‍ ഒട്ടേറെ പ്രതിഭകളുണ്ടെങ്കിലും ചില സിനിമാ പ്രവര്‍ത്തകര്‍ സിനിമയെ ലാഘവത്തോടെയാണു സമീപിക്കുന്നതെന്നു ജൂറി ചെയര്‍മാന്‍ ഐ.വി.ശശി, അംഗമായ രാമചന്ദ്രബാബു എന്നിവര്‍ പറഞ്ഞു.