Breaking News

Trending right now:
Description
 
Mar 20, 2015

ബ്രെയ്‌ക്ക്‌ ദി കര്‍ഫ്യു, തിരുവനന്തപൂരത്തെ ഹോസ്‌റ്റല്‍ സമരം ശ്രദ്ധേയമാകുന്നു

image
ഹോസ്‌റ്റലില്‍ കയറാതെ തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളെജിലെ വിദ്യാര്‍ത്ഥിനികളുടെ സമരം ശ്രദ്ധേയമാകുന്നു. ഹോസ്‌റ്റലില്‍ ആറരയ്‌ക്ക്‌ കയറണമെന്ന നിയമം നിലവില്‍ ഉള്ളതിനാല്‍ ലൈബ്രറിയും കമ്പ്യൂട്ടറും ആണ്‍കുട്ടികള്‍ക്ക്‌ കൂടുതല്‍ ഉപയോഗിക്കുവാന്‍ സാധിക്കുമെന്നും എന്നാല്‍ പെണ്‍കുട്ടികള്‍ക്ക്‌ ഹോസ്‌റ്റലില്‍ നേരത്തെ കയറേണ്ടതു മൂലം ഇതു സാധിക്കുന്നില്ലെന്നുമാണ്‌ പരാതി. 

ബ്രേക്ക്‌ ദി കര്‍ഫ്യു എന്നാണ്‌ ഈ സമരത്തിന്റെ പേര്‌. 
പല സമര പരിപാടികളും നടത്തിയതിനുശേഷമാണ്‌ പെണ്‍കുട്ടികള്‍ ഇന്നലെ ഹോസ്‌റ്റല്‍ ബഹിഷ്‌ക്കരിച്ചത്‌. ഹോസ്‌റ്റലില്‍ നിലനില്‍ക്കുന്ന ലിഗവിവേചനത്തിനെതിരെ വിദ്യാഭ്യാസമന്ത്രിക്ക്‌ പരാതി നല്‍കുകയും തെരുവ്‌ നാടകം നടത്തുകയും ചെയ്‌തിരുന്നു വിദ്യാര്‍ത്ഥിനികള്‍. എന്നാല്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ഫലവത്താകാതെ വന്നതോടെയാണ്‌ ഹോസ്‌റ്റല്‍ ബഹിഷ്‌കരണം കുട്ടികള്‍ ന
ത്തിയത്‌. ആകെ 380 പെണ്‍കുട്ടികളാണ്‌ വിമണ്‍സ്‌ ഹോസ്‌റ്റലില്‍ താമസിക്കുന്നത്‌.
ആണ്‍കുട്ടികള്‍ക്ക്‌ 9 മണിക്ക്‌ ഹോസ്‌റ്റലില്‍ കയറിയാല്‍ മതി.അതിനാല്‍ അവര്‍ക്ക്‌ പ്രൊജക്ട്‌ വര്‍ക്ക്‌ ചെയ്യുന്നതിന്‌ കൂടുതല്‍ സമയം ലഭിക്കും. പെണ്‍കുട്ടികള്‍ക്ക്‌ നേരത്തെ ഹോസ്‌റ്റലില്‍ കയറേണ്ടി വരുന്നതു കൊണ്ടു ഇത്‌ സാധ്യമാകുന്നില്ലെന്നു അവര്‍ പറഞ്ഞു.
ആണ്‍കുട്ടികളെപ്പോലെ തന്നെ പ്രവേശനം നേടിയവരാണ്‌ തങ്ങളെന്നും ഇവിടെ ലിംഗ സമത്വമില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. രാത്രി 9മണിവരെ പെണ്‍കുട്ടികള്‍ക്ക്‌ ഹോസ്‌റ്റലില്‍ കയറാവുന്ന തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി
കേരളത്തിലെ എല്ലാ ഹോസ്‌റ്റലുകളിലും ആറരയ്‌ക്ക്‌ മുന്നേ ഹോസ്‌റ്റലില്‍ കയറണമെന്നു നിയമമുണ്ട്‌. ഉദ്യോഹസ്ഥകളായവര്‍ പോലും ഈ നിയമം മൂലം ബുദ്ധിമുട്ടുകയാണ്‌. പലരും ഉയര്‍ന്ന വാടകയ്‌ക്ക്‌ പെയിംഗ്‌ ഗെസ്റ്റായി താമസിച്ചാണ്‌ ഈ ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നത്‌. 
പെണ്‍കുട്ടികള്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച്‌ പലരും രംംഗത്ത്‌ എത്തിയിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാകും.