Breaking News

Trending right now:
Description
 
Mar 19, 2015

സര്‍ക്കാര്‍, ബിസിനസ്‌ മേഖലകള്‍ക്കായി മൈക്രോസോഫ്‌റ്റ്‌ ക്ലൗഡ്‌ ആക്‌സലറേറ്റര്‍ പ്രോഗ്രാം

image സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പൊതുമേഖലാ സംവിധാനങ്ങള്‍ക്കും, വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്കും ക്ലൗഡ്‌ കംപ്യൂട്ടിംഗിന്റെ ഗുണങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതിനായി മൈക്രോസോഫ്‌റ്റ്‌ ക്ലൗഡ്‌ ആക്‌സലറേറ്റര്‍ പ്രോഗ്രാം അവതരിപ്പിച്ചു. ഇന്ത്യയില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ക്ലൗഡ്‌ കംപ്യൂട്ടിംഗ്‌ കോണ്‍ഫറന്‍സായ മൈക്രോസോഫ്‌റ്റ്‌ അഷ്വര്‍ 2015ലാണ്‌ ക്ലൗഡ്‌ കംപ്യൂട്ടിംഗിലെ ഈ പുതിയ മുന്നേറ്റം കമ്പനി അവതരിപ്പിച്ചത്‌. 1500 ക്ലൗഡ്‌ വിദഗ്‌ധരും ഐടി ഇന്‍ഡസ്‌ട്രി വിദഗ്‌ധരും നേരി ലും 15,000 പേര്‍ വിര്‍ച്വല്‍ ആയും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
മൈക്രോസോഫ്‌റ്റ്‌ അഷ്വര്‍, ഓഫീസ്‌ 365 ക്ലൗഡ്‌ സേവനങ്ങള്‍ ഇന്ത്യയിലെ ഡാറ്റാസെന്ററുകള്‍ വഴി നല്‍കിത്തുടങ്ങുമെന്ന്‌ ഒരു വര്‍ഷം മുമ്പേ മൈക്രോസോഫ്‌റ്റ്‌ പ്രഖ്യാപിച്ചിരുന്നു. തദ്ദേശീയമായ ഗവര്‍മെന്റ്‌ റെഗുലേഷനുകള്‍ അനുസരിച്ച്‌ ക്ലൗഡ്‌ സേവനങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന വിധത്തിലാണ്‌ ഇപ്പോള്‍ ക്ലൗഡ്‌ ആക്‌സലറേറ്റര്‍ പ്രോഗ്രാം മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉചിതമായ രീതിയില്‍ സവിശേഷമായി രൂപകല്‍പന ചെയ്‌തതാണ്‌ മൈക്രോസോഫ്‌റ്റ്‌ ഇന്ത്യ ക്ലൗഡ്‌ ആക്‌സലറേറ്റര്‍. എച്ച്‌സിഎല്‍, വിപ്രോ, ടെക്‌മഹീന്ദ്ര അടക്കമുള്ള കമ്പനികള്‍ ക്ലൗഡ്‌ ആക്‌സലറേറ്റര്‍ പ്രോഗ്രാമിന്റെ നടത്തിപ്പില്‍ മൈക്രോസോഫ്‌റ്റ്‌ പങ്കാളികളാകുന്നു.

ഇതിന്‌ പുറമേ അഷ്വര്‍ വിദ്യാപീഠ്‌, ഗുരുവാര്‍ത്ത എന്നിങ്ങനെ രണ്ടു ക്ലൗഡ്‌ പരിശീലന പദ്ധതികളും മൈക്രോസോഫ്‌റ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക്‌ ക്ലൗഡ്‌ കംപ്യൂട്ടിംഗിലേക്ക്‌ മാറാന്‍ ഈ പദ്ധതികള്‍ സഹായകമാകും. 250 ഇന്ത്യന്‍ നഗരങ്ങളിലെ പതിനായിരത്തിലധികം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ ക്ലൗഡ്‌ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു. ഇതിന്‌ പുറ മേ സര്‍ക്കാര്‍, പൊതുമേഖല, സാമ്പത്തിക സേവന മേഖലകള്‍ക്കായി ക്ലൗഡ്‌ ഡിസിഷ്യന്‍ ഫ്രെയിംവര്‍ക്കും മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചു. ഐആര്‍ഡിഎ, ഐഡിആര്‍ബിറ്റി, ഐടി ആക്‌ട്‌ തുടങ്ങി ഇന്ത്യയ്‌ക്കുള്ളില്‍ ബാധകമായ റെഗുലേറ്ററി മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്‌ ഈ ഫ്രെയിം വര്‍ക്ക്‌.