Breaking News

Trending right now:
Description
 
Mar 19, 2015

ടാറ്റായുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക്‌ സൗജന്യ മെഗാ സര്‍വീസ്‌ ക്യാംപ്‌ മാര്‍ച്ച്‌ 20 മുതല്‍

image ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും സൗജന്യ സര്‍വീസ്‌ ക്യാംപ്‌ മാര്‍ച്ച്‌ 20 മുതല്‍ 26 വരെ നടത്തുന്നു. കേരളത്തിലേത്‌ അടക്കമുള്ള ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും അംഗീകൃത സര്‍വീസ്‌ സെന്ററുകളിലുമാണ്‌ ക്യാംപ്‌ നടത്തപ്പെടുക.

സൗജന്യമായി നടത്തുന്ന 51-പോയിന്റ്‌ സര്‍വീസ്‌ ചെക്കപ്പ്‌, ടോപ്പ്‌ വാഷ്‌ എന്നിവയാണ്‌ ക്യാംപിന്റെ പ്രധാന സവിശേഷത. ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും, ഇതര സേവനങ്ങള്‍ക്കും, ആക്‌സസറികള്‍ക്കും, ഓയില്‍, ലൂബ്രിക്കന്റ്‌ എന്നിവയ്‌ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ക്യാംപില്‍ ലഭിക്കുന്നു.

തെരഞ്ഞടുത്ത ഡീലര്‍ഷിപ്പുകളില്‍ പഴയ കാര്‍ എക്‌സ്‌ചേഞ്ച്‌ ചെയ്‌ത്‌ പുതിയ ടാറ്റാ സെസ്റ്റ്‌, ടാറ്റാ ബോള്‍ട്ട്‌ വാഹനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും നല്‍കുന്നു. ഓണ്‍ ദ സ്‌പോട്ട്‌ ലോണ്‍ അപ്രൂവല്‍ സൗകര്യവും ഈ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഉപയോക്താക്കള്‍ക്കായി ടാറ്റ മോട്ടോഴ്‌സ്‌-മൈ കാര്‍ എന്ന മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്‌. ക്യാംപിനെക്കുറിച്ചുള്ള വിവരങ്ങളും ബുക്കിംഗിനുള്ള സൗകര്യങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്‌. ക്യാംപിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ http://service.tatamotors.com/ എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.