Breaking News

Trending right now:
Description
 
Mar 18, 2015

ഉമ്മന്‍ ചാണ്ടിയുടെ ചില നിര്‍ബന്ധങ്ങള്‍; യുഡിഎഫിനു പാരയാകുമെന്നു ആര്‍ ബാലകൃഷ്‌ണപിള്ള

image
കോഴിക്കോട്‌: നിയമസഭയില്‍ വനിത എംഎല്‍എമാരെ അപമാനിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പീഡനത്തിന്‌ കേസെടുക്കണമെന്നു കേരള കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ള. സ്‌പീക്കര്‍ സഭയില്‍ നിഷ്‌പക്ഷനായി അല്ല പെരുമാറിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ധനമന്ത്രിക്കെതിരെ തെളിവ്‌ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കോഴ അഴിമതി നടത്തിയിട്ടില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുള്ളപ്പോള്‍ തെളിവ്‌ നല്‍കിയിട്ടു കാര്യമില്ലെന്നും പിള്ള പറഞ്ഞു
മാണിക്കെതിരായ അഴിമതി ചൂണ്ടിക്കാണിച്ച്‌ ഉമ്മന്‍ചാണ്ടിക്ക്‌ കത്തയച്ചിരുന്നു അത്‌ ലഭിച്ചുവെന്ന മറുപടി പോലും ഉമ്മന്‍ ചാണ്ടി തന്നില്ല. താന്‍ ഇരുന്ന കസേരയില്‍ അടത്തകാലത്തൊന്നും ഒരു കോണ
്‍ഗ്രസുകാരനും ഇരിക്കരുതെന്നു മുഖ്യമന്ത്രിക്ക്‌ നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 അഴിമതിയുടെ കാര്യത്തില്‍ മാണിയെക്കാള്‍ വലിയ ജഗജില്ലികള്‍ കോണ്‍ഗ്രസിലുണ്ടെത്രേ. ദേശീയ ഗെയിംസ്‌ അഴിമതി തന്നെ ഉദാഹരണം. ഗെയിംസുമായി പുല ബന്ധമില്ലാത്ത സ്ഥാപനങ്ങള്‍ക്കും കിട്ടി കോടികള്‍. ഗെയിംസിനു വേണ്ടി ഫ്രിഡ്‌ജു വാങ്ങിച്ചു അതു കവര്‍ പൊട്ടിക്കാതെ അവിടെ ഇരുപ്പുണ്ട്‌. ഗെയിംസ്‌ മത്സരം നടത്താത്ത ടെന്നീസ്‌ ക്ലബിനും നല്‍കി നാലു കോടി രൂപ. 

പാലക്കാട്‌ ലോകസഭാ മണ്ഡലത്തില്‍ എം പി വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസുകാര്‍ കാലുവാരി തോല്‍പ്പിച്ചെന്നു ബാലകൃഷ്‌ണ പിള്ള കുറ്റപ്പെടുത്തി.