Breaking News

Trending right now:
Description
 
Mar 17, 2015

ഫോട്ടോഗ്രാഫിയിലെ ഇതിഹാസം രഘുറായ്‌ നയിക്കുന്ന നിക്കോണ്‍ പവര്‍ യുവര്‍ ക്ലിക്ക്‌സ്‌ സെമിനാര്‍ നാളെ കൊച്ചിയില്‍

image പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ രഘുറായ്‌ നയിക്കുന്ന ഫോട്ടോഗ്രാഫി സെമിനാര്‍ നാളെ (മാര്‍ച്ച്‌ 18) ന്‌ കൊച്ചിയില്‍ നടക്കുന്നു. നിക്കോണ്‍ ഇന്ത്യയാണ്‌ സെമിനാറിന്റെ സംഘാടകര്‍. വിവിധ ഫോട്ടോഗ്രാഫി സങ്കേതങ്ങളെക്കുറിച്ച്‌ പരിശീലനവും, ഫോട്ടോഗ്രാഫിയിലെ കഴിവുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരവും സെമിനാര്‍ നല്‍കും.
കലയും ഫോട്ടോഗ്രാഫിയും ഒന്നിക്കുമ്പോഴുള്ള വിവിധ വശങ്ങള്‍-പ്രൊജക്‌റ്റുകളുടെ രൂപകല്‍പന, ആസൂത്രണം, നടപ്പാക്കല്‍- രഘുറായ്‌ സെമിനാറില്‍ അവതരിപ്പിക്കും.
വില്ലിംഗ്‌ടണ്‍ ഐലന്റിലെ കസിനോ ഹോട്ടലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 1 മണിവരെയാണ്‌ സെമിനാര്‍. പങ്കെടുക്കാന്‍ 9 മണിക്ക്‌ തന്നെ എത്തിച്ചേരണം. 9.45 ഓടെ എന്‍ട്രികള്‍ അവസാനിപ്പിക്കും. നിക്കോണ്‍ കാമറ ഉപയോഗിക്കുന്നവര്‍ക്ക്‌ 500 രൂപയും മറ്റുള്ളവര്‍ക്ക്‌ 750 രൂപയും പ്രവേശന ഫീസുണ്ട്‌ സെമിനാറില്‍ പങ്കെടുക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും www.nikonschool.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.