Breaking News

Trending right now:
Description
 
Mar 17, 2015

കൃത്രിമഗര്‍ഭധാരണത്തിലൂടെ 49 കാരി വീണ്ടും അമ്മയാകുന്നു; ഗര്‍ഭപാത്രത്തിന്‌ വാടക 12 ലക്ഷംരൂപ

image കൃത്രിമഗര്‍ഭധാരണത്തിലൂടെ 49 കാരിയായ കരോള്‍ ഹൊര്‍ലോക്ക്‌ അമ്മയാകാന്‍ ഒരുങ്ങുകയാണ്‌; അതും ഇരട്ടകുട്ടികളുടെ. ലണ്ടനിലാണ്‌ സംഭവം. കരോള്‍ ഈ വിധം 13 കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കിയിരുന്നു. തന്റെ സ്വന്തം രണ്ടുകുട്ടികളെക്കൂടി കൂട്ടിയാല്‍ പതിനഞ്ചുകുട്ടികളുടെ അമ്മയാണ്‌ കരോള്‍. കരോളിന്റെ മക്കള്‍ക്ക്‌ 21 വയസുണ്ട്‌ പ്രായം. മക്കള്‍ക്ക്‌ ഇത്രയും പ്രായമുള്ളപ്പോഴും കൊച്ചുകുട്ടികളോടുള്ള സ്‌നേഹത്തിന്‌ 49കാരിയായ കരോളിന്‌ ഒരു കുറവും ഉണ്ടായിട്ടില്ല. കൃത്രിമ ഗര്‍ഭധാരണത്തെക്കുറിച്ച്‌ പത്രത്തില്‍നിന്നു വായിച്ചറിഞ്ഞ കരോള്‍ ഇതൊരു ബിസിനസ്‌ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറുലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപവരെയാണ്‌ ഗര്‍ഭപാത്രത്തിന്റെ വാടക. മക്കളില്ലാത്തവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഗര്‍ഭപാത്രം വാടകയ്‌ക്കു നല്‍കുന്നതില്‍ തെറ്റു കാണുന്നില്ലെന്നാണ്‌ ഇവരുടെ അഭിപ്രായം. കൃത്രിമഗര്‍ഭധാരണത്തിലൂടെ മുമ്പ്‌ മൂന്നുകുട്ടികള്‍ക്ക്‌ കരോള്‍ ജന്മംനല്‍കിയിരുന്നു.