Breaking News

Trending right now:
Description
 
Mar 17, 2015

ദൃശ്യം സിനിമ കോപ്പിയടി അല്ലെന്നു കോടതി

image മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ മലയാള ചലച്ചിത്രം ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ലാ കോടതി തള്ളി. പകര്‍പ്പവകാശ ലംഘനം ആരോപിച്ച്‌ കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ അധ്യാപകനുമായ ഡോ. സതീഷ്‌ പോള്‍ കോപ്പി റൈറ്റ്‌ നിയമപ്രകാരം നല്‍കിയ ഹര്‍ജിയാണു ജഡ്‌ജി പി.ജി.അജിത്‌ കുമാര്‍ തള്ളിയത്‌. തന്റെ `ഒരു മഴക്കാലത്ത്‌' എന്ന നോവലാണു സിനിമയാക്കിയതെന്നായിരുന്നു സതീഷ്‌ പോളിന്റെ വാദം. സിനിമയുടെ ലാഭത്തിന്‍െറ 20 ശതമാനവും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഈ വാദവും തള്ളി. നോവലും സിനിമയുടെ തിരക്കഥയും പരിശോധിച്ച ശേഷമാണു കോടതി വിധി. ജിത്തു ജോസഫ്‌ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍.