Breaking News

Trending right now:
Description
 
Mar 15, 2015

സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടാം തലമുറയുടെ ഹ്രസ്വ സിനിമ പുലിവാല്‍കാഴ്‌ചകള്‍

image
സ്വിറ്റ്സർലണ്ടിലെ ഒരുപറ്റം മലയാളീ യുവാക്കൾ ചേർന്ന് ഒരുക്കുന്ന ഷോര്ട്ട് ഫിലിം സീരീസ്‌ ആണ് "പുലിവാൽ കാഴ്ചകൾ".

ന്യൂ ജെനെരഷെൻ പ്രവാസികളായ മൂന്ന് ചെറുപ്പകരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക ചർച്ചകളുമായ് ബെധ്ധപെടുത്തി ഒരുക്കിയിരിക്കുന്നതാണ് പുലിവാൽ കാഴ്ചകളുടെ ആദ്യത്തെ എപിസോഡ്.
 
പുലിവാൽ ഫിലംസിന്റെ ബാന്നറിൽ പുലിവാൽ ബോയ്സ് നിർമിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്വിറ്റ്സർലൻഡിൽ തന്നെയാണ്. പുലിവാൽ കാഴ്ചകളുടെ ട്രെയിലർ ഈ മാസം പബ്ലിഷ് ചെയ്യും, ഫിലിം റിലീസ് ഏപ്രിൽ മാസത്തിൽ ആയിരിക്കും.
 
ഇത് സീരിയൽ പോലെ ഒരു തുടർകഥ അല്ല. വളരെ വെത്യസ്തവും പുതുമയും ഉള്ള ചെറുകഥകൾ കോർത്തിണക്കികൊണ്ടാണ് ഇതിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രവാസി ജീവിതത്തിലെ കൊച്ചു കൊച്ചു നോബരങ്ങളും താമശകളും ആണ് ഇതിന്റെ പ്രധാന ആശയം.


 ഇതിനു മുൻപും പ്രവാസി ജീവിതത്തെ അസ്പ്ര്തമാക്കി ചിത്രങ്ങൾ ഇരെങ്ങിട്ടുന്ടെങ്ങിലും, ന്യൂ ജെനെരെഷെൻ പ്രവാസി ജീവിതത്തിലേക്ക് കൂടുതൽ കണ്ണോടിക്കുന്നു എന്നുള്ളത് ഇതാദ്യമാണ്, ഇതുതന്നെയാണ് "പുലിവാൽ കാഴ്ചകളുടെ" ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, മാനുഷിക മുല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന പ്രമേയങ്ങളും, നാട്ടിലെ ആനുകാലിക വിഷയങ്ങളും ഓരോ എപ്പിസോടിലും ഉൾപ്പെടുത്തും.
 
ആദ്യ എപ്പിസോഡിന്റെ പോസ്റ്റർ കഴിഞ്ഞ  ഫേസ് ബൂക്കിലൂടെ പ്രസിദ്ധീകരിച്ചു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ ഫൈസൽ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രഫിയും സംവിധാനവും നിർവഹിച്ച പുലിവാൽ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിൻ കാവനാൽ ആണ്, അസിസട്ടന്റ്റ് ഡയർക്ടർ നുൽഫി കൊയിത്തറയും, പ്രൊഡകഷൻ അസോസിയെറ്റ് ആന്റണി മണിയൻകേരികളവും, പ്രൊഡകഷൻ എക്സിക്യൂട്ടീവ് അനൂപ്‌ അബ്രഹവും, കാമറ അസോസിയെറ്റ് ചെയിതിരിക്കുന്നത് പിന്റു കണ്ണാമ്പടവും ആണ്. ഇതിലെ പ്രധാന അഭിനേതാക്കളും സ്വിസ്സിലെ മലയാളി സുഹൃത്തുക്കൾ തന്നെ.

 
ചാലകുടി അടുത്ത് അഷ്ടമിച്ചിറ സ്വോധേശിയായ ശ്രീ ഫൈസൽ കാച്ചപ്പിള്ളിയുടെ നിരവധി വർഷത്തെ പ്രവർത്തിപരിചയവും ക്രിയേറ്റിവിറ്റിയും നന്നായി ഉപയോഗിക്കാൻ സാധിച്ചുവെന്നു മാത്രമല്ല നല്ല കഴിവുണ്ടയീട്ടും കേരളത്തിനു പുറത്തു ജീവിക്കുന്നതുകൊണ്ടു മാത്രം അവസരങ്ങൾ നഷ്ടപെട്ട സ്വിസ്സിലെ എല്ലാ പ്രതിഭകൾക്കും ഇതൊരു വലിയ അവസരംകൂടി ആകുമെന്ന് ശ്രീ ഫൈസൽ കാച്ചപ്പിള്ളി അവകാശപെടുന്നു. സ്വിറ്റ്സർലൻഡിലെ അതിമനോഹരമായ ലോകേഷനുകളും പുലിവാൽ ബോയ്സ് എന്ന സുഹ്രത്ത് വലയവുമാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഇതിന്റെ അവസാന മിനുക്ക്‌ പണികളുടെ തിരക്കിലാണ് തൻറെ സ്വിറ്റ്സർലൻഡിലെ സ്റ്റുഡിയോയിൽ ശ്രീ ഫൈസൽ കാച്ചപ്പിള്ളി.
 
പുലിവാൽ കാഴചകൾ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ എന്ന പ്രതിഭാസത്തിന്റെ എല്ലാവിധ പ്രത്യേകതകളും വളരെ പ്രഫഫെഷനലയ് അടങ്ങിയിരിക്കുന്നു എന്നത് പുലിവാൽ കാഴ്ചകളുടെ പൊസ്റ്റെറുകളിൽ തന്നെ വെക്തമാണ്. പോസ്റ്റർ ഇറങ്ങിയ നാള്‍ മുതല്‍ വളരെ ആകംഷയിലും പ്രെതീക്ഷയിലുമനു ആകാംക്ഷയിലാണ് സ്വിസ്സ് മലയാളികൾ.

For more details: pulivalkazhchakal@gmail.com