Breaking News

Trending right now:
Description
 
Dec 07, 2012

കോള്‍ കേരള - ഇന്റര്‍നെറ്റ്‌ സേവനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

image
മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ്‌ സേവനം ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കോള്‍ കേരള വിപ ണിയിലെത്തി. ടെലിഇന്‍ഫോ സര്‍വീസസ്‌ കമ്പനിയായ ജസ്റ്റ്‌ കോള്‍ ഇന്‍ഫോ സര്‍വീസസ്‌ (ഖഇകട) ആണ്‌ ഈ സേവനം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നത്‌. കൊച്ചി ഗേറ്റ്‌വേ ഹോട്ട ലില്‍ നടന്ന ചടങ്ങില്‍ കോള്‍ കേരളയുടെ സേവനത്തിന്‌ ഔദ്യോഗിക സമാരംഭമായി. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍. എ., അഡ്വ. ശാന്താറാം, കെ.വി കൃഷ്‌ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബ്ലാക്ക്‌ബെറി സ്‌മാര്‍ട്ട്‌ ഫോണുകളിലും, ജാവ എനേബിള്‍ഡ്‌ ഫോ ണുകളി ലും പ്രവര്‍ത്തിക്കുന്ന സവിശേഷമായ ആപ്ലിക്കേഷനാണ്‌ കോള്‍ കേരള. ജിപിആര്‍എസ്‌, 3ജി, വൈഫൈ ഒന്നുമില്ലാതെ തന്നെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. എന്തിനധികം നിങ്ങളുടെ ഫോണില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ കണക്ഷന്‍ ഇല്ലാത്തപ്പോള്‍ പോലും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാണ്‌.
സമ്പൂര്‍ണ കേരള ബിസിനസ്‌ ഡയറക്‌ടറിയാണ്‌ കോള്‍ കേരള. കേരളത്തിലങ്ങോളമി ങ്ങോളമുള്ള വിവിധ ബിസിനസ്‌ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, അവയുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍, അങ്ങോട്ടുള്ള വഴി, മാപ്പ്‌ തുടങ്ങിയവയെല്ലാം ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കും. 

ഡിസംബര്‍ 20 മുതല്‍ വിന്‍ഡോസ്‌ ഫോണ്‍ 7, ഐ ഫോണ്‍ എന്നിവയുടെ ആപ്പ്‌ കോള്‍ കേരള പുറത്തിറക്കും. സിംബിയന്‍ ഫോണുകള്‍ക്കുള്ള ആപ്പ്‌ 2013 ആദ്യപാദ ത്തിലും ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലെറ്റ്‌, ഐപാഡ്‌ എന്നിവയ്‌ക്കുള്ള ആപ്പ്‌ 2013 രണ്ടാം പാദത്തിലും ലഭ്യമാക്കും

ആഗോളതലത്തില്‍ അതിവേഗം വളരുന്ന മൊബൈല്‍ ആപ്പ്‌ ഇന്‍ഡസ്‌ട്രി ഈ വര്‍ഷാവ സാനത്തോടെ 17 ബില്യണ്‍ ഡോളറിന്റെ വിപണിയാകുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ മൊബൈല്‍ ആപ്പ്‌ വിപണി 2015-ഓടെ 4 ബില്യണ്‍ ഡോളര്‍ വിറ്റുവരവ്‌ കൈവരിക്കുമെന്ന്‌ ഏഷ്യ പസഫിക്ക്‌ റിസര്‍ച്ച്‌ ഗ്രൂപ്പ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ വഴിയുള്ള വാല്യു ആഡഡ്‌ സേവനങ്ങളുടെ വിപണി 2011 ല്‍ 3.4 ബില്യണ്‍ ഡോളര്‍ വിറ്റുവരവ്‌ പിന്നിട്ടുവെന്ന്‌ ഡെലോയ്‌റ്റ്‌ പഠനങ്ങള്‍.

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ആപ്പ്‌ വികസന കേന്ദ്രങ്ങളിലൊന്നാണ്‌ ഇ ന്ത്യ. നാഗരിക മൊബൈല്‍ ഉപയോക്താക്കളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുവെന്ന്‌ ഐഎംഐര്‍ബി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്കാവശ്യമുള്ള പ്രയോജനപ്രദങ്ങളായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ക്ക്‌ വര്‍ധിച്ച പ്രസക്തിയാണുള്ളത്‌. ഈ ദിശയിലുള്ള ഒരു ചുവടുവെയ്‌പാണ്‌ കോള്‍ കേ രള. മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാത്തവര്‍ക്കും കൂടി പ്രയോജനകരമാകുന്ന വിധ ത്തിലാണ്‌ ഈ ആപ്ലിക്കേഷന്റെ രൂപകല്‍പന.

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ തയ്യാറാക്കിയ ആപ്ലിക്കേഷനാണ്‌ കോള്‍ കേരള. പരമ്പരാഗത ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഡയറക്‌ടറികളെക്കാള്‍ നിരവധി ഓപ്‌ഷനുക ള്‍ ഇതു നല്‍കുന്നു. നൂറുകണക്കിനു കാറ്റഗറികളിലായി ആയിരക്കണക്കിന്‌ ലിസ്റ്റിംഗുകള്‍ ഈ ഡയറക്‌ടറിയെ തീര്‍ത്തും സമഗ്രമാക്കുന്നു. സമയ നഷ്‌ടമോ ധനനഷ്‌ടമോ കൂടാതെ ഉപയോക്താവിന്‌ വിവരങ്ങള്‍ ലഭ്യമാക്കുകയാണ്‌ കോള്‍ കേരള ചെയ്യുന്നത്‌.

2009-ല്‍ പ്രവര്‍ത്തനമാരംഭിച്ച ജസ്റ്റ്‌ കോള്‍ ഇന്‍ഫോ സര്‍വീസസ്‌ ടോള്‍ഫ്രീ ബിസിനസ്‌ എന്‍ക്വയറി സേവനമാണ്‌ ആദ്യം നല്‍കി തുടങ്ങിയത്‌. പഴയ മട്ടിലുള്ള കോള്‍ സെന്ററുക ള്‍ക്കും യെലോ പേജസിനും ഒരു ആധുനിക പരിഹാരം എന്ന നിലയിലാണ്‌ കമ്പനി കോ ള്‍ കേരള അവതരിപ്പിക്കുന്നത്‌. കോള്‍ കേരളയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യാനും സന്ദര്‍ശിക്കുക: www.callkerala.in OR www.juztcall.com