Breaking News

Trending right now:
Description
 
Mar 14, 2015

ഐഎന്‍എസ് ആലപ്പിയിലെ നാവികര്‍ക്ക് ടി.ആര്‍.എ ആശംസകള്‍ നേര്‍ന്നു

നാവികസേനയില്‍ മൂന്നര പതിറ്റാണ്ട്
image ആലപ്പുഴ: ഇന്ത്യന്‍ നാവിക സേനയില്‍ ആലപ്പുഴയുടെ യശസ് ഉയര്‍ത്തിയ 35 വര്‍ഷത്തെ സേവനത്തിനു ശേഷം ഡികമ്മീഷന്‍ ചെയ്ത ഐഎന്‍എസ് ആലപ്പിയില്‍ ഇതുവരെ പ്രവര്‍ത്തിച്ച നാവികര്‍ക്കെല്ലാം തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആശംസകള്‍ നേര്‍ന്നു. ചരിത്രത്തിലേക്കു മറയുന്ന നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ആലപ്പിയുടെ ഡികമ്മീഷനിംഗ് ചടങ്ങ് മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 2015 മാര്‍ച്ച് 13-നു സൂര്യാസ്തമയത്തിനു ശേഷമായിരുന്നു. 1980 ജൂണ്‍ 10-നായിരുന്നു ഇന്ത്യയില്‍ കമ്മീഷന്‍ ചെയ്തത്. പോണ്ടിച്ചേരി ക്ലാസ് മൈന്‍സ്വീപ്പറുകളില്‍പ്പെട്ടതാണിത്. തീരദേശ കാവലിനും മൈനുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമാണ് കപ്പല്‍ ഉപയോഗിച്ചിരുന്നത്. തുറമുഖങ്ങളിലേക്കുള്ള കപ്പലുകള്‍ക്ക് മൈനുകള്‍ നീക്കം ചെയ്ത് സുഗമമായ വഴിയൊരുക്കിയിരുന്നു. ആലപ്പുഴയുടെ അഭിമാനമായി നാവിക സേനയില്‍ ആലപ്പുഴയുടെ പേരുമായുള്ള യുദ്ധക്കപ്പല്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന്റെ 31-ാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഐഎന്‍എസ് ആലപ്പി (എം 65) യു.എസ്.എസ്.ആറില്‍ നിന്നു വാങ്ങുകയായിരുന്നു. സോവ്യറ്റ് യൂണിയനില്‍ നിന്നു വാങ്ങിയ ഇതുള്‍പ്പടെ 'നാട്യ' വിഭാഗത്തില്‍പ്പെട്ട 12 കപ്പലുകളാണുണ്ടായിരുന്നത്. ഇത്തരത്തില്‍ എം 65 മുതല്‍ എം 72 വരെയുള്ള സീരിസിലുള്ള കപ്പലുകള്‍ക്ക് ഇന്ത്യയിലെ വിവിധ സ്ഥാലപ്പേരുകളാണ് കപ്പലുകളുടെ പേരുകളായി നല്കിയിരുന്നത്. ഇക്കൂട്ടത്തില്‍ ആലപ്പുഴ കൂടാതെ കേരളത്തിലെ കണ്ണൂരും കോഴിക്കോടുമുണ്ട്. ആലപ്പുഴ നേരത്തേ ഇംഗ്ലീഷില്‍ ആലപ്പി എന്നാണ് അറിയപ്പെട്ടിരുന്നത്.


മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ ഐഎന്‍എസ് ആലപ്പിയുടെ ഡികമ്മിഷനിംഗ് ചടങ്ങ് 


നീളം 61 മീറ്ററുള്ള ഐഎന്‍എസ് ആലപ്പി മൈന്‍സ്വീപ്പറില്‍ പത്ത് ഓഫീസര്‍മാര്‍ അടക്കം 82 പേര്‍ക്കു വരെ കഴിയാമായിരുന്നു. ഏകദേശം 16 നോട്ട് ഗതിവേഗം. നാവികസേനയില്‍ കപ്പല്‍ ചേര്‍ന്ന കാലഘട്ടത്തില്‍ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായി ആലപ്പുഴക്കാരനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ആലപ്പുഴ തുറമുഖത്ത് പുറംകടലില്‍ ഐഎന്‍എസ് ആലപ്പി നങ്കൂരമിട്ടപ്പോള്‍ നൂറുകണക്കിനു ആള്‍ക്കാരാണ് കപ്പല്‍ കാണാന്‍ കടപ്പുറത്ത് എത്തിയിരുന്നത്.